Quantcast

കല്യാണ ദിനത്തിലും വോട്ട് മുടക്കാതെ ജമീന

MediaOne Logo

Jaisy

  • Published:

    3 Jun 2018 2:55 PM

കല്യാണ ദിനത്തിലും വോട്ട് മുടക്കാതെ ജമീന
X

കല്യാണ ദിനത്തിലും വോട്ട് മുടക്കാതെ ജമീന

വോട്ടെടുപ്പ് ആരംഭിച്ച് അര മണിക്കൂർ പിന്നിട്ടപ്പോഴാണ് ജമീന എത്തിയത്

ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസത്തിലും വോട്ട് പാഴാക്കാന്‍‍ ചെങ്ങന്നൂരിലെ വോട്ടറായ ജമീന തയ്യാറായിരുന്നില്ല. കല്യാണമാണെങ്കിലും വോട്ട് പാഴാക്കാതെ
കല്യാണ വേഷത്തിലെത്തി കന്നിവോട്ട് രേഖപ്പെടുത്തി ജമീന. കല്ലിശ്ശേരി VHSS ലെ നാൽപതാം നമ്പർ ബൂത്താണ് കൗതുകക്കാഴ്ചക്ക് വേദിയായത്.

വോട്ടെടുപ്പ് ആരംഭിച്ച് അര മണിക്കൂർ പിന്നിട്ടപ്പോഴാണ് ജമീന എത്തിയത്. കല്യാണപ്പെണ്ണിനെ പോളിംഗ് ബൂത്തിൽ കണ്ടവർക്കും കൗതുകം . മാധ്യമ പ്രവർത്തകർ വളഞ്ഞതോടെ നേരിയ പരിഭ്രമം. വോട്ടിന്റെ പ്രാധാന്യം മനസിലാക്കുന്നതുകൊണ്ടാണ് എത്തിയതെന്ന് ജമീന പറയുന്നു. വോട്ട് രേഖപ്പെടുത്തിയതിന്റെ സന്തോഷം പങ്കുവെച്ച് തിരികെ കാറിലേക്ക് . ഡൽഹിയിൽ നഴ്സായി ജോലി ചെയ്യുന്ന ജമീനയുടെ വരൻ കോട്ടയം കൊങ്ങാണ്ടൂർ സ്വദേശി ബിബിൻ സെബാസ്റ്റ്യനാണ്.

TAGS :

Next Story