കൊല്ലണമെന്ന ഉദ്ദേശത്തോടെ കെവിനെ ഓടിച്ച് പുഴയില്‍ വീഴ്ത്തിയെന്ന് പൊലീസ് സത്യവാങ്മൂലം
കൊല്ലണമെന്ന ഉദ്ദേശത്തോടെ കെവിനെ ഓടിച്ച് പുഴയില്‍ വീഴ്ത്തിയെന്ന് പൊലീസ് സത്യവാങ്മൂലം
കെവിന്‍ പ്രതികളുടെ പക്കല്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ കെവിനെ ഓടിച്ച് പുഴയില്‍ വീഴ്ത്തിയതാണെന്ന് പൊലീസിന്‍റെ സത്യവാങ്മൂലം. പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്. കെവിന്‍ പ്രതികളുടെ പക്കല്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.
ആദ്യം പിടിയിലായ നിയാസ്, ഇഷാന്‍ റിയാസ് എന്നിവരെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് പൊലീസ് ഇക്കാര്യം പറയുന്നത്. തെന്മലയ്ക്ക് സമീപം കാര്‍ നിര്‍ത്തിയപ്പോള്‍ കെവിന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഈ സമയം കെവിനെ പിന്തുടര്‍ന്ന പ്രതികള്‍ സമീപത്ത് ആഴമുള്ള പുഴയുണ്ടെന്ന് അറിഞ്ഞ് കെവിനെ അവിടേക്ക് ഓടിച്ച് പുഴയില്‍ ചാടിക്കുകയായിരുന്നു. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് ഇത് ചെയ്തതെന്നും പൊലീസ് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും അനീഷ് എഫ്ഐആറില്‍ നല്‍കിയ മൊഴിയുടെയും അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള ഒരു സത്യവാങ്മൂലം പൊലീസ് കോടതിയില്‍ നല്‍കിയത്. എന്നാല്‍ കെവിന്‍ രക്ഷപ്പെടുന്നത് താന്‍ കണ്ടിട്ടില്ലെന്നാണ് അനീഷ് പറയുന്നത്. കെവിനെ വലിച്ചിഴച്ച് നിലത്ത് കിടത്തുന്നത് കണ്ടു. രക്ഷപ്പെട്ടെന്ന കാര്യം പ്രതികള്‍ പറഞ്ഞാണ് അറിഞ്ഞതെന്നും അനീഷ് ആവര്‍ത്തിക്കുന്നു. ഈ സാഹചര്യത്തില്‍ 302 അടക്കമുള്ള വകുപ്പുകള്‍ ദുര്‍ബലപ്പെടുമെന്ന ആശങ്കയാണ് ഉയരുന്നത്.
Adjust Story Font
16