പിണറായി വിജയന് മറുപടിയുമായി ഉമ്മന്‍ചാണ്ടി
പിണറായി വിജയന് മറുപടിയുമായി ഉമ്മന്‍ചാണ്ടി
അവസാന മന്ത്രിസഭയുടെ തീരുമാനങ്ങള്‍ പരിശോധിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്
മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഉമ്മന്‍ചാണ്ടി. അവസാന മന്ത്രിസഭയുടെ തീരുമാനങ്ങള്‍ പരിശോധിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് നിയമനനിരോധമില്ലായിരുന്നു. ക്ഷേമപെന്‍ഷനുകള്‍ ആയിരം രൂപയാക്കുമെന്ന പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നു. കേരളത്തില്‍ നിറഞ്ഞ് നിന്ന് പ്രവര്‍ത്തിക്കുമെന്നും ബസുകളിലും ട്രെയിനുകളും സഞ്ചരിച്ചായിരിക്കും ജനങ്ങളെ സമീപിക്കുകയെന്നും ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.
സംസ്ഥാന ഖജനാവ് കാലിയാണന്ന പ്രസ്താവന ശരിയല്ല. 1009-കോടിയുടെ മിച്ച ട്രഷറിയാണ് എല്‍ഡിഎഫ് സര്‍ക്കാരിന് കൈമാറിയത്. റിസര്‍വ്വ് ബാങ്ക് അനുവദിച്ചതനുസരിച്ച് ഈവര്‍ഷം 1500 കോടി കടമെടുക്കാം. സംസ്ഥാനത്ത് നിയമന നിരോധനം ഉണ്ടായിരുന്നുവെന്ന പിണറായി വിജയന്റെ പ്രസ്താവനയും ഉമ്മന്‍ചാണ്ടി തള്ളിക്കളഞ്ഞു. ക്ഷേമപെന്‍ഷന്‍ 1000 രൂപയായി ഉയര്‍ത്തുമെന്ന മുഖ്യമന്ത്രിയെ പ്രസ്താവനക്ക് പരിഹാസ രൂപേണയുള്ള മറുപടിയാണ് ഉമ്മന്‍ചാണ്ടി നല്‍കിയത്.
Adjust Story Font
16