പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം; നവാഗതര്‍ക്ക് വര്‍ണാഭമായ സ്വാഗതം
പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം; നവാഗതര്‍ക്ക് വര്‍ണാഭമായ സ്വാഗതം
മൂന്ന് ലക്ഷത്തോളം കുട്ടികളാണ് ഇന്ന് ഒന്നാം ക്ലാസിലെത്തിയത്.
മൂന്ന് ലക്ഷത്തോളം കുരുന്നുകള്‍ പുതുതായി പള്ളിക്കുടങ്ങളിലെത്തി. ബലൂണുകളും കൊടി തോരണങ്ങളും കൊണ്ട് അണിഞ്ഞൊരുങ്ങി നിന്നാണ് വിദ്യാലയങ്ങള്‍ കുട്ടികളെ വരവേറ്റത്. തിരുവനന്തപുരം പട്ടം ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍ നടന്ന സംസ്ഥാന തല പ്രവേശനോത്സവം വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥാണ് ഉദ്ഘാടനം ചെയ്തത്.
സെറീനയും ആതിരയും കളി മതിയാക്കി. ഇനി പഠനത്തിന്റെ കാലം. പുത്തനുടുപ്പും ബാഗും ബോട്ടിലുമൊക്കെ എല്ലാവരും വാങ്ങി. മനസ്സിലുള്ള വലിയ വലിയ ആഗ്രഹങ്ങള്‍ പലരും പറഞ്ഞു. വിദ്യാഭ്യാസമന്ത്രി കുട്ടികളെ കയ്യിലെടുത്ത് കളം പിടിച്ചു. കോളേജില്‍ ക്ലാസെടുക്കുന്ന രീതിയിലായിരുന്നു പ്രഫസര്‍ സി രവീന്ദ്രനാഥിന്റെ ഉദ്ഘാടന പ്രസംഗം.
രണ്ടിലെയും മൂന്നിലെയും മുതിര്‍ന്ന ചേട്ടന്‍മ്മാരും ചേച്ചിമാരും ഒന്നാം ക്ലാസിലെത്തിയ കുരുന്നുകളെ തൊപ്പിയണിച്ച് സ്വീകരിച്ചു. ഡിജിറ്റല്‍ ക്ലാസ് മുറികളാണ് കുരുന്നുകള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
Adjust Story Font
16