കുമരംപുത്തൂര്‍ എപി മുഹമ്മദ് മുസ്ലിയാര്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പുതിയ പ്രസിഡന്റ്
കുമരംപുത്തൂര്‍ എപി മുഹമ്മദ് മുസ്ലിയാര്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പുതിയ പ്രസിഡന്റ്
ആനക്കര കോയക്കുട്ടി മുസ്ലിയാരുടെ നിര്യാണത്തെ തുടര്‍ന്നാണ് കുമരം പുത്തൂര്‍ എപി മുഹമ്മദ് മുസ്ലിയാരെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തത്...
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പുതിയ പ്രസിഡന്റായി കുമരംപുത്തൂര്‍ എപി മുഹമ്മദ് മുസ്ലിയാരെ തെരഞ്ഞെടുത്തു. ഇന്ന് കോഴിക്കോട് ചേര്‍ന്ന സമസ്ത മുശാവറ യോഗമാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. നിലവില്‍ സമസ്തയുടെ വൈസ് പ്രസിഡന്റായിരുന്നു മുഹമ്മദ് മുസ്ലിയാര്‍.
ആനക്കര കോയക്കുട്ടി മുസ്ലിയാരുടെ നിര്യാണത്തെ തുടര്‍ന്നാണ് കുമരം പുത്തൂര്‍ എപി മുഹമ്മദ് മുസ്ലിയാരെ പുതിയ പ്രസിഡന്റായി
തെരഞ്ഞെടുത്തത്. സമസ്ത മുശാവറ യോഗത്തില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് എപി മുഹമ്മദ് മുസ്ലിയാരെ നിര്‍ദേശിച്ചത്.
പാലക്കാട് ജില്ലക്കാരനായ എപി മുഹമ്മദ് മുസ്ലിയാര്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ വൈസ് പ്രിന്‍സിപ്പളാണ്. 1995ല്‍ സമസ്ത കേന്ദ്ര മുശാവറ അംഗമായി. മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റായ കുമരംപുത്തൂര്‍ മുഹമ്മദ് മുസ്ലിയാര്‍ , 2014 മുതലാണ് സമസ്ത വൈസ് പ്രസിഡന്റായത്.
പുതിയ വൈസ് പ്രസിഡന്റായി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസലാം മുസ്‌ലിയാരെയും തെരഞ്ഞെടുത്തു.
Adjust Story Font
16