ചരിത്രപ്രാധാന്യമുള്ള ആലപ്പുഴയിലെ മസ്ജിദുകള്‍
ചരിത്രപ്രാധാന്യമുള്ള ആലപ്പുഴയിലെ മസ്ജിദുകള്‍
ആലപ്പുഴ നഗരശിൽപിയായി അറിയപ്പെടുന്ന രാജാകേശവദാസിന്റെ ക്ഷണം സ്വീകരിച്ച് നഗരത്തിലെത്തിയ മുസ്ലിം വ്യാപാരികൾക്ക് പള്ളിപണിയാൻ തോടുകളുടെ കരയിൽ സ്ഥലം നൽകി. വ്യാപാരാവശ്യത്തിനായ് സംസ്ഥാനം കടന്നെത്തിയ സേട്ടുമാരുടെയും ഹലായ്-കച്ച് മേമൻമാരുടെയും മുൻകയ്യിൽ പണിതുയർത്തിയത് നിരവധി പള്ളികളാണ്.
കിഴക്കിന്‍റെ വെനീസിലെ സൌന്ദര്യക്കാഴ്ചകള്‍ക്കൊപ്പം ഇടംപിടിക്കുകയാണ് ആലപ്പുഴയിലെ തോടരുകുകളിലെ മസ്ജിദുകള്‍. ഏറെ ചരിത്ര പ്രാധാന്യമുളളവയാണ് ഓരോ മസ്ജിദുകളും. ആലപ്പുഴയില്‍ വ്യാപാരത്തിനെത്തിയവരാണ് ഇവ നിര്‍മിച്ചത്. വ്യാപാരത്തിന്‍റെ പ്രൌഡി നഷ്ടപ്പെട്ടെങ്കിലും മസ്ജിദുകളില്‍ ഇന്നും ബാങ്കൊലികള്‍ മുഴങ്ങുകയാണ്.
ആലപ്പുഴ നഗരശിൽപിയായി അറിയപ്പെടുന്ന രാജാകേശവദാസിന്റെ ക്ഷണം സ്വീകരിച്ച് നഗരത്തിലെത്തിയ മുസ്ലിം വ്യാപാരികൾക്ക് പള്ളിപണിയാൻ തോടുകളുടെ കരയിൽ സ്ഥലം നൽകി. വ്യാപാരാവശ്യത്തിനായ് സംസ്ഥാനം കടന്നെത്തിയ സേട്ടുമാരുടെയും ഹലായ്-കച്ച് മേമൻമാരുടെയും മുൻകയ്യിൽ പണിതുയർത്തിയത് നിരവധി പള്ളികളാണ്.
ഈ പട്ടികയിലെ ആദ്യ പള്ളിയാണ് കച്ച് മേമൻ വിഭാഗക്കാരുടെ മേൽനോട്ടത്തിലുള്ള നൂറാനി മസ്ജിദ്. കരകളിൽ മുസ്ലിം പൈതൃകമുയർത്തി നിൽക്കുന്ന അബ്ബാസ് പള്ളി, കറുവത്ത് പള്ളി, പുത്തനങ്ങാടി പള്ളി, മക്കിടുഷാ പള്ളി, ഷൌക്കാർ മസ്ജിദ് ഇങ്ങനെ നീളുന്നു. തമ്മിൽ അധിക ദൂരമൊന്നുമില്ലെങ്കിലും പള്ളികളെല്ലാം എന്നും സജീവമാണ്. കച്ചവടത്തിന് ഇടിവു സംഭവിച്ചെങ്കിലും തിരക്കിനനുസരിച്ച് പള്ളികളുടെ സൌകര്യങ്ങൾ വർധിപ്പിച്ചു. വ്യത്യസ്തതരം വിഭവങ്ങളൊരുക്കി വിശ്വാസി സമൂഹം റമദാനെ ഹൃദ്യമാക്കുന്നു.
തോട് മാർഗം വരുന്ന വ്യാപാരികൾക്ക് ഉപകരിക്കും വിധവും നഗര സൌന്ദര്യത്തിന് മാറ്റ് കൂട്ടിയുമാണ് പള്ളികളുടെ നിർമാണം നടന്നത്. ഇന്ന് മാലിന്യം നിറഞ്ഞ് കാണുന്നുവെങ്കിലും അക്കാലത്ത് നമസ്കാരത്തിന് അംഗ സ്നാനം വരുത്തിയിരുന്നതും ഈ വെള്ളത്തിൽ നിന്നായിരുന്നു. കിഴക്കിന്‍റെ വെനീസിന്‍റെ സൌന്ദര്യക്കാഴ്ചകളിൽ ഈ മസ്ജിദുകളും ഇടം പിടിക്കുന്നു.
Adjust Story Font
16