സ്കൂള്‍ പ്രവേശനത്തിന് പ്രതിരോധ കുത്തിവപ്പ് നിര്‍ബന്ധമാക്കി
സ്കൂള്‍ പ്രവേശനത്തിന് പ്രതിരോധ കുത്തിവപ്പ് നിര്‍ബന്ധമാക്കി
പ്രതിരോധ കുത്തിവപ്പിനോട് വിമുഖത വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഉത്തരവ്.
കേരളത്തില്‍ സ്കൂള്‍ പ്രവേശനത്തിന് പ്രതിരോധ കുത്തിവപ്പ് നിര്‍ബന്ധമാക്കി. പ്രതിരോധ കുത്തിവപ്പിനോട് വിമുഖത വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഉത്തരവ്. സ്കൂളുകളില്‍ ഒന്നിലധികം യൂണിഫോം നിരോധിച്ച് കഴിഞ്ഞ ദിവസം ഡിപിഐ സര്‍ക്കുലര്‍ ഇറക്കിയിരുന്നു.
അധ്യായന വര്‍ഷം ആരംഭിച്ചതോടെ വാക്സിനേഷന്‍, യൂണിഫോം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിദ്യാഭ്യാസ വകുപ്പ് വ്യവസ്ഥകള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. വാക്സിനേഷന്‍ നിര്‍ബന്ധമാക്കി മെയ് 28നാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. വാക്സിനേഷനോട് വിദ്യാര്‍ഥികള്‍ വിമുഖത കാണിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം എടുത്തത്. പ്രവേശനോത്സവങ്ങളോടനുബന്ധിച്ച് തന്നെ വാക്സിനേഷന്‍ നല്‍കാനുള്ള നടപടികളുണ്ടാകും. വാക്സിനേഷന്‍ നല്‍കാത്ത കുട്ടികളുടെ എണ്ണമെടുക്കും. പ്രതിരോധ കുത്തിവെപ്പിന്റെ പ്രാധാന്യം വിവരിക്കുന്ന പ്രചാരണങ്ങള്‍ നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചു.
സ്കൂളുകളില്‍ ഒറ്റ യൂണിഫോം നിര്‍ബന്ധമാക്കി കഴിഞ്ഞ ദിവസമാണ് ഡിപിഐ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. രണ്ട് യൂണിഫോം നിരോധിച്ചുകൊണ്ടായിരുന്നു ഡിപിഐയുടെ സര്‍ക്കുലര്‍. ബുധനാഴ്ച യൂണിഫോം ധരിക്കാതിരിക്കാനുള്ള അനുമതി ഇതോടെ റദ്ദായി. വിദ്യാര്‍ഥികള്‍ക്ക് അമിത ബാധ്യതയാകുമെന്ന കണ്ടെത്തി ചൈല്‍ഡ് ലൈന്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഡിപിഐ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
Adjust Story Font
16