മുഖ്യമന്ത്രി ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു
മുഖ്യമന്ത്രി ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു
നിയമസഭയിലെ മെമ്പേഴ്സ് ലോഞ്ചില്‍ നടന്ന സംഗമത്തില്‍ രാഷ്ട്രീയ സാമൂഹിക മത മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. നിയമസഭയിലെ മെമ്പേഴ്സ് ലോഞ്ചില്‍ നടന്ന സംഗമത്തില്‍ രാഷ്ട്രീയ സാമൂഹിക മത മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു.
മന്ത്രിസഭ കഴിഞ്ഞയുടന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയിലെ മെമ്പേഴ്സ് ലോഞ്ചിലെത്തി. നേരത്തെ എത്തിയ മുസ്ലിം മതനേതാക്കളെ മുഖ്യമന്ത്രി പരിചയപ്പെട്ടു. അപ്പോഴേക്കും എംഎല്‍എമാരും പ്രതിപക്ഷ നേതാക്കളും എത്തിത്തുടങ്ങിയിരുന്നു. എല്ലാവരുമായും കുശലാന്വേഷണവും സൌഹൃദം പുതുക്കലും. ഇഫ്താറിനെത്തി ചേര്‍ന്ന ഗവര്‍ണര്‍ പി സദാശിവത്തെ മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന് സ്വീകരിച്ചു. ഗവര്‍ണറും മുഖ്യമന്ത്രിയും ചേര്‍ന്ന് സംഗമത്തിലെത്തിയ എല്ലാവരോയും അവരവരുടെ ഇരിപ്പിടങ്ങളിലെത്തി ആശംസ കൈമാറി.
പാളയം ഇമാം വി പി സുഹൈബ് മൌലവി ഉള്‍പ്പെടെ മുസ്ലിം പണ്ഡിതന്മാരുടെ വലിയ നിര തന്നെ മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ചെത്തിയിരുന്നു. സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, മാര്‍ ബസേലിയോസ് ക്ലിമ്മിസ് ബാവ തുടങ്ങിയവരും ഇഫ്താറിനെത്തി. ജമാഅത്തെ ഇസ്ലാമി അസി. അമീറും മീഡിയവണ്‍ വൈസ് ചെയര്‍മാനുമായ പി മുജീബ് റഹ്മാന്‍, മാധ്യമം എക്സിക്യൂട്ടീവ് എഡിറ്റര്‍ വി എം എബ്രഹാം എന്നിവരും സംഗത്തില്‍ പങ്കെടുത്തു. സര്‍ക്കാരിന്റെ ഭാഗമായി മുഖ്യമന്ത്രി മാത്രമാണ് ഇത്തവണ ഇഫ്താര്‍ സംഗമം നടത്തിയത്.
Adjust Story Font
16