തിരുവല്ലയിലെ തോല്‍വിക്ക് ഉത്തരവാദി ജോസഫ് എം പുതുശ്ശേരിയെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍
തിരുവല്ലയിലെ തോല്‍വിക്ക് ഉത്തരവാദി ജോസഫ് എം പുതുശ്ശേരിയെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍
പുതുശ്ശേരിയെ സ്ഥാനാര്‍ഥിയാക്കിയത് തന്നെ പരാജയ കാരണമായെന്ന് പറയുന്ന റിപ്പോര്‍ട്ട് കേരളാ കോണ്‍ഗ്രസിനും പുതുശ്ശേരിക്കുമെതിരായ കുറ്റപത്രമാണ്.
തിരുവല്ലയിലെ തോല്‍വിക്ക് ഉത്തരവാദി ജോസഫ് എം പുതുശ്ശേരിയാണെന്ന് കാട്ടി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ കെപിസിസിക്ക് റിപ്പോര്‍ട്ട് കൈമാറി. ഭൂതകാല ചരിത്രവും ജനങ്ങളുടെ അഭിപ്രായവും മാനിച്ച് സ്ഥാനാര്‍ഥി നിര്‍ണയമുണ്ടാകാത്തതാണ് തിരുവല്ലയിലെ തോല്‍വിക്ക് കാരണം. കേരളാ കോണ്‍ഗ്രസിനെ ഇരുത്തേണ്ടിടത്ത് ഇരുത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നേ തുടങ്ങിയതാണ് തിരുവല്ലയിലെ യുഡിഎഫിലെ തര്‍ക്കങ്ങളും തമ്മിലടിയും. രൂക്ഷമായ തര്‍ക്കങ്ങളുടെ ഒരു പക്ഷത്തിന് ചുക്കാന്‍ പിടിച്ചതാവട്ടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പിജെ കുര്യനും. ജോസഫ് എം പുതുശ്ശേരി തോറ്റെങ്കിലും തിരുവല്ലയിലെ യുഡിഎഫില്‍ വിവാദത്തിന് കുറവൊന്നുമില്ല. തോല്‍വിയില്‍ കേരള കോണ്‍ഗ്രസിന് മാത്രമാണ് ഉത്തരവാദിത്തമെന്നു കാട്ടി ഒരു സംഘം കോണ്‍ഗ്രസ് നേതാക്കള്‍ കെപിസിസിക്ക് വിശദമായ റിപ്പോര്‍ട്ട് കൈമാറി.
തിരഞ്ഞെടുപ്പ് തോല്‍വി പഠിക്കാന്‍ കെപിസിസി നിയോഗിച്ച കമ്മീഷന്‍ പത്തനംതിട്ടയിലെത്തിയിരുന്നെങ്കിലും കേരള കോണ്‍ഗ്രസ് മത്സരിച്ചിരുന്ന സീറ്റായതിനാല്‍ തിരുവല്ലയ്ക്ക് കാര്യമായ പരിഗണന ലഭിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്നാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ വിശദമായ റിപ്പോര്‍ട്ട് കെപിസിസിക്ക് നല്‍കിയത്. പുതുശ്ശേരിയെ സ്ഥാനാര്‍ഥിയാക്കിയത് തന്നെ പരാജയ കാരണമായെന്ന് പറയുന്ന റിപ്പോര്‍ട്ട് കേരളാ കോണ്‍ഗ്രസിനും പുതുശ്ശേരിക്കുമെതിരായ കുറ്റപത്രമാണ്. പുതുശ്ശേരി നടത്തിയ വിമതപ്രവര്‍ത്തനങ്ങളും കേരളാ കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങള്‍ തോല്‍വിക്ക് വഴിവെച്ചതും റിപ്പോര്‍ട്ട് അക്കമിട്ട് നിരത്തുന്നു. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം തിരുവല്ലയില്‍ ലഭിക്കുന്നില്ലെന്ന പരാതിയും റിപ്പോര്‍ട്ടിലുണ്ട്.
Adjust Story Font
16