Quantcast

കോടതി വിധി; സ്വാശ്രയ മെഡിക്കല്‍ പ്രവേശത്തില്‍ ഏകീകൃത ഫീസ് നിലപാടില്‍ ഉറച്ച് മാനേജ്മെന്റുകള്‍

MediaOne Logo

Khasida

  • Published:

    4 Jun 2018 3:33 PM GMT

കോടതി വിധി; സ്വാശ്രയ മെഡിക്കല്‍ പ്രവേശത്തില്‍ ഏകീകൃത ഫീസ് നിലപാടില്‍ ഉറച്ച് മാനേജ്മെന്റുകള്‍
X

കോടതി വിധി; സ്വാശ്രയ മെഡിക്കല്‍ പ്രവേശത്തില്‍ ഏകീകൃത ഫീസ് നിലപാടില്‍ ഉറച്ച് മാനേജ്മെന്റുകള്‍

സ്വാശ്രയ സ്ഥാപനങ്ങളിലെ മെറിറ്റ് സീറ്റുകളിലെ പ്രവേശനാവകാശം സര്‍ക്കാറിന് നഷ്ടമാവും

കോടതി വിധി വന്നതോടെ ഏകീകൃത ഫീസെന്ന നിലപാടിലുറച്ച് മാനേജ്മെന്റുകള്‍ രംഗത്തെത്തി. നീറ്റില്‍ നിന്ന് പ്രവേശം നടത്തിയാല്‍ മതിയെന്ന കോടതി വിധിയോടെ സ്വാശ്രയ സ്ഥാപനങ്ങളിലെ മെറിറ്റ് സീറ്റുകളിലെ പ്രവേശനാവകാശവും സര്‍ക്കാറിന് നഷ്ടമാവും. മുന്നൊരുക്കമില്ലാതെയുള്ള സര്‍ക്കാര്‍ ഇടപെടല്‍ മാനേജ്മെന്റുകള്‍ക്ക് ഇരട്ടമധുരവും സര്‍ക്കാറിന് ഇരട്ടപ്രഹരവുമാവും.

മെഡിക്കല്‍ പ്രവേശ വിഷയത്തില്‍ വേണ്ടത്ര മുന്നൊരുക്കമില്ലാതെയാണ് സര്‍ക്കാര്‍ ഇടപെടലുണ്ടായതെന്ന ആരോപണം ശരിവെക്കുന്നതാണ് കോടതി വിധി. ഏകീകൃത ഫീസ് ധാരണയുണ്ടായിരുന്ന ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ക്ക് പ്രവേശ നടപടികളുമായി മുന്നോട്ടുപോകാന്‍ കോടതി അനുമതി നല്‍കി. ഇതോടെ രണ്ട് ഫീസ് സാധ്യമല്ലെന്ന നിലപാട് മറ്റ് മാനേജ്മെന്റുകളും സ്വീകരിച്ചു.

കരാറില്ലാത്തതിനാല്‍ ഫീസിന്റെ കാര്യത്തില്‍ മാനേജ്മെന്റുകളുടെ ആവശ്യത്തിന് സര്‍ക്കാറിന് വഴങ്ങേണ്ടി വരും. നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് ഇത് പ്രതികൂലമാവും. കരാറുണ്ടാക്കുന്ന സ്വാശ്രയ കോളജുകളിലെ 50 ശതമാനം മെറിറ്റ് സീറ്റില്‍ സര്‍ക്കാറാണ് അലോട്ട്മെന്റ് നടത്താറുണ്ടായിരുന്നത്. പ്രവേശം മെറിറ്റടിസ്ഥാനത്തിലാക്കാന്‍ നീറ്റില്‍ നിന്ന് പ്രവേശം നടത്തണമെന്നാണ് മാനേജ്മെന്റുകള്‍ക്ക് മുമ്പില്‍ കോടതി വെച്ച ഉപാധി. മെറിറ്റ് സീറ്റിലുണ്ടായിരുന്ന ഈ പ്രവേശാവകാശവും കോടതി വിധിയോടെ സര്‍ക്കാറിന് നഷ്ടമാവും. മെഡിക്കല്‍ പ്രവേശത്തില്‍ കോടതി ഇടപെട്ടതോടെ സര്‍ക്കാറിന് ഇരട്ടപ്രഹരവും മാനേജ്മെന്റുകള്‍ക്ക് ഇരട്ടമധുരവുമാണുണ്ടായത്.

TAGS :

Next Story