പല്ലി ചിലക്കുമ്പോള്‍ തന്നെ ചിലര്‍ക്ക് നായയാണെന്ന് തോന്നുമെന്ന് ഡോ പികെ പോക്കര്‍
പല്ലി ചിലക്കുമ്പോള്‍ തന്നെ ചിലര്‍ക്ക് നായയാണെന്ന് തോന്നുമെന്ന് ഡോ പികെ പോക്കര്‍
വിമര്‍ശനം വായനക്കാരന്‍റെ അവകാശമാണെന്നും പല്ലി ചിലക്കുമ്പോള്‍ തന്നെ ചിലര്‍ക്ക് നായയാണെന്ന് തോന്നുമെന്നും അതിന് paranoia എന്ന് മനശ്ശാസ്ത്രത്തിൽ പറയുമെന്ന് ഡോ പോക്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഏതു നായ കുരച്ചാലും താന്‍ എഴുത്തു തുടരുമെന്ന സന്തോഷ് എച്ചിക്കാനത്തിന്‍റെ പ്രസ്താവനയെ പരോക്ഷമായി വിമര്‍ശിച്ച് ഡോ പികെ പോക്കര്‍. വിമര്‍ശനം വായനക്കാരന്‍റെ അവകാശമാണെന്നും പല്ലി ചിലക്കുമ്പോള്‍ തന്നെ ചിലര്‍ക്ക് നായയാണെന്ന് തോന്നുമെന്നും അതിന് paranoia എന്ന് മനശ്ശാസ്ത്രത്തിൽ പറയുമെന്ന് ഡോ പോക്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു. അന്യ സംസ്ഥാന തൊഴിലാളികളോട് വെറുപ്പുണ്ടാക്കുന്ന സുഗതകുമാരി ടീച്ചറുടെ പ്രസ്താവനയൊന്നും വലിയ അനക്കം ഉണ്ടാക്കിയില്ലല്ലോയെന്നും പോസ്റ്റില്‍ അദ്ദേഹം ചോദിക്കുന്നു.
തിരുവന്തപുരത്ത് നടന്ന പുസ്തക പ്രകാശന ചടങ്ങിലാണ് ഏത് നായ കുരച്ചാലും താന്‍ ഇനിയും എഴുത്തു തുടരുമെന്നും തന്‍റെ എഴുത്തിനെ തടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും എച്ചിക്കാനം പറഞ്ഞത്. ബിരിയാണി എന്ന ചെറുകഥക്കെതിരെ ഉയര്‌ന്നു വന്ന വിമര്‍ശങ്ങള്‍ കണക്കിലെടുത്തായിരുന്നു കഥാകൃത്തിന്‍റെ പ്രതികരണം.
പോസ്റ്റിന്‍റെ പൂര്‍ണ രൂപം
മഹാനായ ടി പദ് മനാ ഭൻ പപ്പേട്ടൻ എം എൻ വിജയനെ പരിഹസിച്ചു ഏതാനും വാക്കുകൾ പറഞ്ഞതിനോട് പ്രതികരിച്ചു ദേശാഭിമാനി വാരിക ഒരു പ്രത്ത്യേക ലക്കം തന്നെ പ്രസിദ്ധീകരിച്ചു. ഒരു കഥാകാരനെ വിമർശിയ്ക്കാൻ വേണ്ടി മാത്രം ഒരു ലക്കം ഇറങുന്നതു ആദ്യവും ഒരു പക്ഷെ അവസാനവും ആയിരിക്കും. എല്ലാവരും എഴുതി "തകർത്തു" . എങ്കിലും പപ്പേട്ടൻ ആരെയും പട്ടി എന്നോ പൂച്ചയെന്നോ വിളിച്ചില്ല. കേരളത്തിലെ എല്ലാ നല്ല രചയിതാക്കളും വിമര്ശിക്കപ്പെട്ടിട്ടുണ്ട്. വിമർശനം വായനക്കാരന്റെ അവകാശമാണ്. ചങ്ങമ്പുഴ പോലും വിമര്ശിക്കപ്പെട്ടിട്ടുണ്ട്. മുകുന്ദന്റെയും ഓ വി വിജന്റെയും കാര്യം പറയാനില്ല. പിന്നെ പല്ലി ചിലക്കുമ്പോൾ തന്നെ ചിലർക്ക് നായ യാണെന്ന് തോന്നും . അതിനു paranoia എന്ന് മനശ്ശാസ്ത്രത്തിൽ പറയും. എല്ലാവര്ക്കും എഴുതാനും സ്വര്ധന്ത്ര്യം വേണം, വിമർശിക്കാനും സ്വാതന്ത്ര്യം വേണം. പിന്നെ നമ്മുടെ അന്യ സംസ്ഥാന തൊഴിലാളികളോട് വെറുപ്പുണ്ടാക്കുന്ന സുഗതകുമാരി ടീച്ചറുടെ പ്രസ്താവനയൊന്നും വലിയ അനക്കം ഉണ്ടാക്കിയില്ലല്ലോ. കേരളത്തിൽ ഏതു തൊഴിലാളിക്കും 700/ 800 രൂപ കൂലി കിട്ടും. അത് ചോദിച്ചു വാങ്ങാൻ അവസരം ഇടതുപക്ഷം ഉണ്ടാക്കിയിട്ടുണ്ട്. ധനസ്ഥിതി പ്രവാസികളും. ആരുടേയും ബാക്കിവന്ന ചോറ് തൊഴിലാളിക്ക് വേണ്ട . അവർക്കുവേണ്ടത്അവരുടെഅവകാശമാണ്
Adjust Story Font
16