നോട്ട് ക്ഷാമം: കൂലി കിട്ടാതെ തൊഴിലാളികള്‍ വലയുന്നു
നോട്ട് ക്ഷാമം: കൂലി കിട്ടാതെ തൊഴിലാളികള്‍ വലയുന്നു
വലിയ നോട്ടുകള്‍ പിന്‍വലിച്ച നടപടി സാരമായി ബാധിച്ച ഒരു വിഭാഗമാണ് കൂലിപ്പണിക്കാര്‍.
വലിയ നോട്ടുകള്‍ പിന്‍വലിച്ച നടപടി സാരമായി ബാധിച്ച ഒരു വിഭാഗമാണ് കൂലിപ്പണിക്കാര്‍. ദിവസേന ലഭിക്കുന്ന പഴയ 500 രൂപ നോട്ടുകള്‍ മാറിയെടുക്കാനും പുതിയ നോട്ടുകള്‍ ലഭിക്കാനും ഇവര്‍ക്ക് ഒരു ദിവസത്തെ ജോലി തന്നെ ഉപേക്ഷിക്കേണ്ട സ്ഥിതിയാണ്.
പാടത്തും പറമ്പിലും പൊരിവെയിലില്‍ ഒരു ദിവസം മുഴുവന്‍ പണിയെടുത്താല്‍ 500 രൂപ ലഭിക്കും. എന്നാല്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി കൂലിപ്പണി ചെയ്യുന്ന പല തൊഴിലാളികള്‍ക്കും കൂലി ലഭിക്കാത്ത സ്ഥിതിയാണ്. ജോലി ചെയ്യാന്‍ വിളിക്കുന്നവരുടെ കൈവശം പുത്തന്‍ നോട്ടുകളും ചില്ലറയും ഇല്ലാത്തതിനാല്‍ പലരും കൂലിപ്പണിക്കെത്തുന്നവരോട് കടം പറയുകയാണ്. ഇനി നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ കടയിലെത്തിയാലോ അവശ്യത്തിലേറെ സാധനങ്ങള്‍ വാങ്ങേണ്ട സ്ഥിതിയും.
പലര്‍ക്കും ബാങ്ക് ഇടപാടുകളും എടിഎം വഴിയുള്ള പണം പിന്‍വലിക്കലും അറിയില്ല. ഇനി കൂലി ഒരുമിച്ചുവാങ്ങി 2000 രൂപയുമായി ബാങ്കില്‍ എത്തി ചില്ലറ മാറാന്‍ ശ്രമിച്ചാലോ ഒരു ദിവസത്തെ ജോലിയും കൂലിയും നഷ്ടം.
Adjust Story Font
16