Quantcast

പ്രകൃതിയോട് ഇണങ്ങി ജീവിക്കാന്‍ പൂര്‍ണമായി മുള കൊണ്ട് നിര്‍മിച്ച വീട്

MediaOne Logo

Ubaid

  • Published:

    4 Jun 2018 10:50 PM GMT

പ്രകൃതിയോട് ഇണങ്ങി ജീവിക്കാന്‍ പൂര്‍ണമായി മുള കൊണ്ട് നിര്‍മിച്ച വീട്
X

പ്രകൃതിയോട് ഇണങ്ങി ജീവിക്കാന്‍ പൂര്‍ണമായി മുള കൊണ്ട് നിര്‍മിച്ച വീട്

മുള ഉല്‍പന്ന പ്രചാരകനും ബാബു സിംഫണി കലാകാരനുമായ ഉണ്ണികൃഷ്ണന്‍ പാക്കനാരുടെ നേതൃത്വത്തിലാണ് നിര്‍മാണം

പ്രകൃതിയോട് ഇണങ്ങി ജീവിക്കാന്‍ പൂര്‍ണമായി മുള കൊണ്ട് നിര്‍മിച്ച വീട്. തൃശൂര്‍ പുതുക്കാട് പാലാഴിയിലാണ് അടി മുതല്‍ മേല്‍ക്കൂര വരെ മുള ഉപയോഗിച്ച് വീട് നിര്‍മിക്കുന്നത്.

മുള കൊണ്ടൊരു വീട് എന്ന് കേള്‍ക്കുമ്പോള്‍ തട്ടിക്കൂട്ട് വീടാണെന്ന് കരുതരുത്. കിടപ്പു മുറിയും പൂജാമുറിയും ഡൈനിങ് ഹാളും അടുക്കളയും എല്ലാം ചേര്‌ന്ന രണ്ട് നില വീടാണിത്. അടിത്തറ മുതല്‍‌ മേല്‍ക്കൂര വരെ എല്ലാം മുള കൊണ്ട്. വാതിലും ചവിട്ട് പടിയും കസേരയും മേശയുമെല്ലാം മുളയില്‍ തന്നെ. പുറത്ത് നിന്നും അകത്ത് നിന്നും രണ്ട് ഭാഗങ്ങള്‍ പണിതാണ് സുരക്ഷാ പ്രശ്നം ഒഴിവാക്കുന്നത്. കൊച്ചിയിലെ ഐ.ടി ഉദ്യോഗസ്ഥനായ നന്ദകുമാരന്‍ നായര്‍ വിശ്രമജീവിതത്തിനായി ഈ പ്രകൃതി സൌഹൃദ വീട് പണിയുന്നത്.

മുള ഉല്‍പന്ന പ്രചാരകനും ബാബു സിംഫണി കലാകാരനുമായ ഉണ്ണികൃഷ്ണന്‍ പാക്കനാരുടെ നേതൃത്വത്തിലാണ് നിര്‍മാണം. ബാംബു കോര്‍പ്പറേഷന്‍ന്റെ സഹായത്തോടെയാണ് നിര്‍മാണത്തിനാവശ്യമായ 60 ടണ്‍ മുള സംഘടിപ്പിച്ചത്. പ്രത്യേക രീതിയില്‍ സംസ്കരിച്ച ശേഷമാണ് നിര്‍മാണം. 20 ലക്ഷത്തിലേറെ രൂപയാണ് ചെലവ്. നാല്‍പത് വര്‍ഷം യാതൊരും പ്രശ്നവും മുള വീടിന് സംഭവിക്കില്ലെന്നാണ് നിര്‍മാതാക്കള്‍ നല്‍കുന്ന ഉറപ്പ്.

TAGS :

Next Story