ഗസലില്‍ അലിഞ്ഞ് കണ്ണൂര്‍
ഗസലില്‍ അലിഞ്ഞ് കണ്ണൂര്‍
ഉറുദു ഗസല്‍ മത്സരത്തിനായി കണ്ണൂരിലെ ഗസല്‍ പ്രേമികള്‍ ഒഴുകിയെത്തി
ഉറുദു ഗസല്‍ മത്സരത്തിനായി കണ്ണൂരിലെ ഗസല്‍ പ്രേമികള്‍ ഒഴുകിയെത്തി. ഗുലാം അലിയുള്‍പ്പെടെ പ്രശസ്തരായ ഗായകരുടെ ഗസലുകള്‍ പാടിയ മത്സരാര്‍ഥികളെല്ലാം മികച്ച നിലവാരം പുലര്‍ത്തി.
ഒന്നിനൊന്ന് നിലവാരം പുലര്‍ത്തുന്നവയായിരുന്നു ഓരോ ഗസലുകളും. ഗസലിന് താളമിട്ട് ഈരടികളുടെ അര്‍ഥഗഹനതയില്‍ മുഴുകി കാണികളും ഒപ്പം കൂടി.
മെഹ്ഫിലുകള്‍ക്ക് പേരുകേട്ട തലശ്ശേരിയില്‍ നിന്നും ആസ്വാദകരുണ്ടായിരുന്നു. കുഞ്ഞു ഗുലാം അലിമാര്‍ക്കും ആബിദ പര്‍വീന്‍മാര്‍ക്കും കുട്ടികളുടെ പ്രകടനത്തില്‍ മനസ്സ് നിറഞ്ഞാണ് ഗസല്‍പ്രേമികള്‍ മടങ്ങിയത്.
മറ്റ് വ്യക്തിഗത ഇനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഗസല്‍ ആലാപനത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ കാറ്റഗറിയായാണ് മത്സരിക്കുക.
Next Story
Adjust Story Font
16