ഇടത് സര്‍ക്കാരിനെ വട്ടം കറക്കിയ മുന്നണിയിലെ പ്രധാന പാര്‍ട്ടികള്‍ തമ്മിലുള്ള തര്‍ക്കം
ഇടത് സര്‍ക്കാരിനെ വട്ടം കറക്കിയ മുന്നണിയിലെ പ്രധാന പാര്‍ട്ടികള്‍ തമ്മിലുള്ള തര്‍ക്കം
മൂന്നാര്‍ അടക്കമുള്ള വിഷയങ്ങള്‍ സിപിഐയും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം ഇതുവരേയും പരിഹരിക്കപ്പെട്ടിട്ടില്ല.
ഇടത് സര്‍ക്കാര്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയായിരിന്നു മുന്നണിലെ പ്രധാനപാര്‍ട്ടികള്‍ തമ്മിലുള്ള തര്‍ക്കം. സര്‍ക്കാരിനെതിരെ ഉയര്‍ന്ന പല വിവാദ വിഷയങ്ങളിലും സിപിഐ പ്രതിപക്ഷത്തിന്റെ റോള്‍ എടുത്തതോടെ സര്‍ക്കാരും പ്രതിരോധത്തിലായി. മൂന്നാര്‍ അടക്കമുള്ള വിഷയങ്ങള്‍ സിപിഐയും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം ഇതുവരേയും പരിഹരിക്കപ്പെട്ടിട്ടില്ല.
നിലമ്പൂര്‍ വനത്തില്‍ മവോയിസ്റ്റകളെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയ വിഷത്തിലാണ് സിപിഐ സര്‍ക്കാരിനെതിരെ പരസ്യ നിലപാട് സ്വീകരിക്കുന്നത്.സര്‍ക്കാര്‍ നയത്തിനനുസരിച്ചല്ല പൊലീസ് പ്രവര്‍ത്തിച്ചതെന്നായരിന്നു സിപിഐയുടെ വിമര്‍ശം.വിവരാവകാശ നിയമപ്രകാരം മന്ത്രിസഭ തീരുമാനനങ്ങള്‍ നല്‍കില്ലെന്ന സര്‍ക്കാര്‍ തീരുമാനം സിപിഐ പസ്യമായ തന്നെ ചോദ്യം ചെയ്തു.മുഖ്യമന്ത്രി പിണറായി വിജയനും,സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനും ഈ വിഷയത്തില്‍ പൊതു വേദികളില്‍ ഏറ്റുമുട്ടി. ചില കേസുകളില്‍ പൊലീസ് അനാവശ്യമായി യുഎപിഐ ചുമത്തിയതോടെ സിപിഐ പ്രതിപക്ഷത്തിന്റെ റോള്‍ കൃത്യമായി ഏറ്റെടുത്തു.സിപിഐയുടെ കടുത്ത നിലപാടിനെ തുടര്‍ന്ന് യുഎപിഎ കേസുകള്‍ പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി.മൂന്നാര്‍ കൈയ്യേറ്റം ഒഴിപ്പിക്കല്‍ വിവാദത്തിലാണ് സിപിഐ-മുഖ്യമന്ത്രി തര്‍ക്കം മൂര്‍ധന്യത്തിലെത്തിയത്.പരസ്യമായ പോര് മുന്നണിയുടെ കെട്ട് ഉറപ്പിനെ ബാധിക്കുന്നതായി മറ്റ് ഘടകക്ഷികളും പരാതി പറഞ്ഞ് ഉഭയകക്ഷി ചര്‍ച്ച നടത്തി തീര്‍ക്കാന്‍ സിപിഎം-സിപിഐ നേതൃത്വങ്ങള്‍ തീരുമാനമെടുത്തു.
ലോ അക്കാദമി വിഷയത്തില്‍ ഭരണപക്ഷത്തെ തന്നെ രണ്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ വ്യത്യസ്തനിലപാട് സ്വീകരിച്ചത് പ്രതിപക്ഷപാര്‍ട്ടകളും സര്‍ക്കാരിനെതിരെ ആയുധമാക്കി. ഒടുവില്‍ സ്വാശ്രയഫീസ് വര്‍ധിപ്പിച്ചതിനെ എഐഎസ്എഫും എഐവൈഎഫും സര്‍ക്കാരിനെതിരെ സമരം പ്രഖ്യാപിച്ചതോടെ മുന്നണിയിലെ കെട്ടുറപ്പ് വീണ്ടും ചോദ്യം ചെയ്യപ്പെട്ട് തുടങ്ങിയിട്ടുണ്ട്.വരും ദിവസങ്ങളില്‍ മദ്യനയം ചര്‍ച്ച ചെയ്യുമ്പോള്‍ സിപിഐ എന്ത് നിലപാട് സ്വീകരിക്കുമെന്ന ആശങ്ക സിപിഎം നേതൃത്വത്തിനുമുണ്ട്.
Adjust Story Font
16