Quantcast

ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനുള്ളില്‍ ഹാദിയയെ നേരിട്ട് ഹാജരാക്കേണ്ടിവരുമെന്ന് സുപ്രീം കോടതി

MediaOne Logo

admin

  • Published:

    4 Jun 2018 1:05 PM GMT

ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനുള്ളില്‍ ഹാദിയയെ നേരിട്ട് ഹാജരാക്കേണ്ടിവരുമെന്ന് സുപ്രീം കോടതി
X

ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനുള്ളില്‍ ഹാദിയയെ നേരിട്ട് ഹാജരാക്കേണ്ടിവരുമെന്ന് സുപ്രീം കോടതി

കേസിലെ മുഴുവന്‍ രേഖകളും ഹാജരാക്കണം. എന്‍ ഐ എ ക്ക് നോട്ടീസ് അയക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ വിവാഹം റദ്ദാക്കിയ കേസില്‍, കോടതിയുത്തരവിട്ടാല്‍ 24 മണിക്കൂറിനുള്ളില്‍ ഹാദിയയെ ഹാജരാക്കേണ്ടിവരുമെന്ന് മാതാപിതാക്കളോട് സുപ്രിം കോടതി. കേസുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് അടിസ്ഥാനമായ രേഖകള്‍ സമര്‍പ്പിക്കാന്‍ ഒരാഴ്ച്ചത്തെ സമയം മാതാപിതാക്കള്‍ക്ക് കോടതി അനുവദിച്ചു. വളരെ ഗുരുതരമായ കേസാണിതെന്ന് പറഞ്ഞ കോടതി എന്‍ഐഎക്കും നോട്ടീസയച്ചു.

ഹാദിയ കുട്ടിയല്ലന്നും,മുതിര്‍ന്ന സ്ത്രീയാണെന്നും, അവരെ കോടതിയില്‍ ഹാജരാക്കിയാല്‍ ഈ കേസിലെ സത്യാവസ്ഥ ബോധ്യപ്പെടുമെന്നും ഭര്‍ത്താവ് ഷെഫിന്‍ ജഹാന്റെ അഭിഭഷാകര്‍ വാദിച്ചു. എന്നാല്‍ രേഖകള്‍ പരിശോധിച്ച ശേഷം ഹാദിയയെ ഹാജരാക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് കോടതി പറഞ്ഞു. ഈ മാസം പതിനാറിന് വീണ്ടും കേസ് പരിഗണിക്കും

സ്വ​ന്തം ഇ​ഷ്​​ട​പ്ര​കാ​രം ഇ​സ്​​ലാം സ്വീ​ക​രി​ച്ച്​ ത​ന്നെ വി​വാ​ഹം ചെ​യ്​​ത കോ​ട്ട​യം വൈ​ക്കം ടി.​വി പു​രം ദേ​വി​കൃ​പ​യി​ലെ ഹാ​ദി​യ​യെ വീ​ട്ടു​ത​ട​ങ്ക​ലി​ൽ​നി​ന്ന്​ വി​ട്ടു​കി​ട്ട​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ കൊ​ല്ലം ച​ന്ദ​ന​ത്തോ​പ്പ്​ ചി​റ​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ലെ ശ​ഫി​ൻ ജ​ഹാ​ൻ സ​മ​ർ​പ്പി​ച്ച ഹ​ര​ജിയിലാണ്​ കോടതി നടപടി. ശ​ഫി​ൻ ജ​ഹാ​നു വേ​ണ്ടി പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​രാ​യ അ​ഡ്വ. ക​പി​ൽ സി​ബ​ൽ, അ​ഡ്വ. ഇ​ന്ദി​ര ജ​യ്​​സി​ങ്​​ എ​ന്നി​വ​രും ഹാ​ദി​യ​യു​ടെ പി​താ​വി​ന്​ വേ​ണ്ടി മു​ൻ അ​റ്റോ​ണി ജ​ന​റ​ൽ മു​കു​ൽ രോ​ഹ​ത​​ഗി​യും കോടതിയിൽ ഹാജരായി.

TAGS :

Next Story