രാജഗോപാലിന് സംസാരിക്കാന്‍ അവസരം നല്‍കി; സഭയില്‍ പ്രതിപക്ഷ ബഹളം
രാജഗോപാലിന് സംസാരിക്കാന്‍ അവസരം നല്‍കി; സഭയില്‍ പ്രതിപക്ഷ ബഹളം
ക്രമസമാധാന നില തകര്‍ച്ച ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ ചര്‍ച്ചക്കിടെയാണ് രാജഗോപാലിന് സംസാരിക്കാന്‍ സ്പീക്കര്‍ അനുവാദം നല്‍കിയത്
സംസ്ഥാനത്തെ ക്രമസമാധാന ചര്‍ച്ചയെച്ചൊല്ലി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയം ചര്‍ച്ച ചെയ്യുന്നതിനിടെ ബിജെപി അംഗം ഒ രാജഗോപാലിന് സംസാരിക്കാന്‍ അനുവദിച്ചതിനെച്ചൊല്ലി സഭയില്‍ ബഹളം. ഇത്തരമൊരു നടപടി കീഴ്വഴക്കങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങിയത്.
അടിയന്തര പ്രമേയം അവതരിപ്പിച്ച് കെ മുരളീധരന്‍ സംസാരിച്ച് കഴിഞ്ഞ ശേഷമാണ് രാജഗോപാലിനെ പ്രസംഗിക്കാനായി സ്പീക്കര്‍ ക്ഷണിച്ചത്. ഇത് തീര്‍ത്തും തെറ്റായ നടപടിയാണെന്നും ഒരുതരത്തിലും അനുവദിക്കുന്ന പ്രശ്നമില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി. ശ്രദ്ധക്ഷണിക്കലിന് നേരത്തെ നോട്ടീസ് നല്‍കിയിരുന്നതിനാലാണ് രാജഗോപാലിന് അനുമതി നല്‍കിയതെന്നായിരുന്നു വിശദീകരണം.
ബഹളത്തിനൊടുവില്‍ രാജഗോെപാലിന് പിന്നീട് അവസരം നല്‍കാന്‍ തീരുമാനമായി.
Adjust Story Font
16