വിദ്യാഭ്യാസ-തൊഴില്‍ മാര്‍ഗനിര്‍ദ്ദേശകരായി സിജി 20 വര്‍ഷം പൂര്‍ത്തിയാക്കുന്നു
വിദ്യാഭ്യാസ-തൊഴില്‍ മാര്‍ഗനിര്‍ദ്ദേശകരായി സിജി 20 വര്‍ഷം പൂര്‍ത്തിയാക്കുന്നു
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിജി ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കുന്നു
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിജി ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കുന്നു. ലാഭേച്ഛയില്ലാതെ സേവനങ്ങള്‍ നല്‍കി വിദ്യാഭ്യാസ-തൊഴില്‍ മാര്‍ഗനിര്‍ദ്ദേശ മേഖലയെ ജനകീയമാക്കിയ സ്ഥാപനമാണ് സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ അഥവാ സിജി.
ദിവസവും നൂറിലേറെ പേരാണ് വിദ്യാഭ്യാസ തൊഴില്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ തേടി സിജിയിലെത്തുന്നത്. സൌജന്യമായി വിദഗ്ധരുടെ സേവനം സിജി നല്‍കുന്നു. പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പരിശീലന പരിപാടികള്‍ സിജി നടപ്പാക്കുന്നു. മലപ്പുറം ജില്ലാ പഞ്ചായത്തിനു വേണ്ടി സിജി നടത്തിയ വിജയഭേരി ഏറെ ശ്രദ്ധിക്കപ്പെട്ടു.
അവധിക്കാലത്ത് സിജി നടത്തുന്ന ക്യാമ്പുകളില്‍ നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നു. സിജിയുടെ 600 പരിശീലകരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനം നടത്തുന്നത്. സിജി പ്രത്യേകമായി വികസിപ്പിച്ചെടുത്ത അഭിരുചി പരീക്ഷയായ സിഡാറ്റ് വലിയതോതില്‍ സ്വീകരിക്കപ്പെട്ടു. വ്യക്തിത്വ വികസന പരിശീലനത്തിനും യുവശാക്തീകരണത്തിനും നേതൃത്വ ശാക്തീകരണത്തിനും സിജിക്ക് മികച്ച പദ്ധതികളുണ്ട്. കോഴിക്കോട് ചേവായൂരാണ് സിജിയുടെ ആസ്ഥാനം.
Adjust Story Font
16