ഷാര്‍ജ ഭരണാധികാരിക്ക് മുന്നില്‍ കേരളം വച്ചത് ഏഴിന പദ്ധതികളും നിര്‍ദ്ദേശങ്ങളും
ഷാര്‍ജ ഭരണാധികാരിക്ക് മുന്നില്‍ കേരളം വച്ചത് ഏഴിന പദ്ധതികളും നിര്‍ദ്ദേശങ്ങളും
രാജ് ഭവനില്‍ വച്ച് ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ഖാസിമിയുമായി മന്ത്രിസഭാംഗങ്ങള്‍ കൂടിക്കാഴ്ച നടത്തിയപ്പോഴാണ് കേരളത്തിന്റെ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചത്
ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് മുന്നില്‍ കേരളം വച്ചത് ഏഴിന പദ്ധതികളും നിര്‍ദ്ദേശങ്ങളും. മലയാളികള്‍ക്കുവേണ്ടി ഷാര്‍ജയില്‍ ഭവന പദ്ധതി, ഷാര്‍ജയില്‍ അന്താരാഷ്ട്ര വിദ്യാഭ്യാസ സംരംഭം,ഐടി മേഖലയില്‍ കേരളം - ഷാര്‍ജ സഹകരണം തുടങ്ങിയ പദ്ധതികള്‍ക്കുള്ള സഹായമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഷാര്‍ജ ഭരണാധികാരിയോട് അഭ്യര്‍ത്ഥിച്ചത്.
രാജ് ഭവനില്‍ വച്ച് ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ഖാസിമിയുമായി മന്ത്രിസഭാംഗങ്ങള്‍ കൂടിക്കാഴ്ച നടത്തിയപ്പോഴാണ് കേരളത്തിന്റെ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചത്.ഷാര്‍ജ ഫാമിലി സിറ്റി നിര്‍മ്മിക്കണമെന്നതാണ് പ്രധാന നിര്‍ദ്ദേശം.ഉയരം കൂടിയ 10 അപ്പാര്‍ട്ട്മെന്റ് ടവറുകളാണ് ഉദ്ദേശിക്കുന്നത്. ഇതിന് 10 ഏക്കര്‍ ഭൂമി ആവശ്യമുണ്ട്. കേരളവും ഷാര്‍ജയും സഹകരിച്ച് ഈ പദ്ധതി നടപ്പാക്കും.അന്താരാഷ്ട്ര നിലവാരമുള്ള പബ്ലിക് സ്കൂളുകള്‍, എഞ്ചിനീയറിങ് കോളേജ്, മെഡിക്കല്‍ കോളേജ്, നൈപുണ്യവികസന പരിശീലന കേന്ദ്രങ്ങള്‍ എന്നിങ്ങനെ മികവുറ്റ കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള പദ്ധതിയും മുന്നോട്ട് വച്ചിട്ടുണ്ട്.കേരളത്തിന്‍റെ ചരിത്രവും സംസ്കാരവും ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കുന്ന മ്യൂസിയം, കലകള്‍ അവതരിപ്പിക്കുന്നതിനുള്ള വേദികള്‍ ഉള്‍പ്പെടുന്ന സാംസ്കാരിക കേന്ദ്രം,ഷാര്‍ജയില്‍ നിന്ന് വരുന്ന അതിഥികള്‍ക്ക് വേണ്ടി കേരളത്തില്‍ പ്രത്യേക ആയുര്‍വേദം ടൂറിസം പാക്കേജുകള്‍,ഐടിയില്‍ കേരളത്തിനുള്ള വൈദഗ്ദ്ധ്യവും അടിത്തറയും ഉപയോഗപ്പെടുത്തുന്നതിന് പരസ്പര സഹകരണത്തിലുള്ള പദ്ധതിക്കുള്ള സഹായവും കേരളം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.പശ്ചാത്തല വികസന മേഖലയില്‍ 4 വര്‍ഷം കൊണ്ട്50,000 കോടി രൂപയുടെ മുതല്‍ മുടക്കുന്ന പദ്ധതിയും ഷേഖുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.
Adjust Story Font
16