Quantcast

മുന്നാക്ക സംവരണത്തെ അനുകൂലിച്ച ചെന്നിത്തലക്കെതിരെ കെപിസിസി എക്സിക്യുട്ടീവ് അംഗം

MediaOne Logo

Sithara

  • Published:

    4 Jun 2018 8:17 AM GMT

മുന്നാക്ക സംവരണത്തെ അനുകൂലിച്ച  ചെന്നിത്തലക്കെതിരെ കെപിസിസി എക്സിക്യുട്ടീവ് അംഗം
X

മുന്നാക്ക സംവരണത്തെ അനുകൂലിച്ച ചെന്നിത്തലക്കെതിരെ കെപിസിസി എക്സിക്യുട്ടീവ് അംഗം

ദേവസ്വം ബോർഡ് സവർണവല്‍ക്കരിക്കുന്നതിനെ കോൺഗ്രസ് പിന്തുണച്ചാൽ ശക്തമായി എതിർക്കും. ഇതിനായി കോണ്‍ഗ്രസിലെ ദലിതരെ തന്നെ അണിനിരത്തുമെന്ന് കെപിസിസി എക്സിക്യുട്ടീവ് അംഗം പി രാമഭദ്രൻ

ദേവസ്വം ബോർഡിലെ മുന്നാക്ക സംവരണത്തെ അനുകൂലിച്ച രമേശ് ചെന്നിത്തലയുടെ നിലപാടിനെ ചോദ്യം ചെയ്ത് കെപിസിസി എക്സിക്യുട്ടീവ് അംഗം പി രാമഭദ്രൻ. ചെന്നിത്തലയുടെ നിലപാട് ദലിതരുടെ കടയ്ക്കൽ കത്തിവക്കുന്നതാണെന്ന് രാമഭദ്രൻ പറഞ്ഞു. ഇതിനെതിരെ കോണ്‍ഗ്രസിലെ ദലിതരെ അണിനിരത്തുമെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി പ്രസിഡന്റ് ആയിരിക്കെ ദലിതരുടെ ഭവനങ്ങളിൽ ആശ്വാസ വാക്കുമായി എത്തിയ രമേശ് ചെന്നിത്തലയുടെ ഇപ്പോഴത്തെ നിലപാട് മാറ്റം വഞ്ചനാപരമാണെന്ന് രാമഭദ്രൻ പറഞ്ഞു. ദേവസ്വം ബോർഡ് സവർണവല്‍ക്കരിക്കുന്നതിനെ കോൺഗ്രസ് പിന്തുണച്ചാൽ ശക്തമായി എതിർക്കും. ഇതിനായി കോണ്‍ഗ്രസിലെ ദലിതരെ തന്നെ അണിനിരത്തും. കെപിസിസി പട്ടികയിൽ പൊലും ദലിതർക്ക് വേണ്ട പ്രാതിനിധ്യം നൽകിയില്ലെന്നും രാമഭദ്രന്‍ പറഞ്ഞു. കോൺഗ്രസ് അനുകൂല സംഘടനയായ കേരള ദലിത് ഫെഡറേഷന്‍റെ സംസ്ഥാന പ്രസിഡന്‍റ് കൂടിയാണ് രാമഭദ്രന്‍.

TAGS :

Next Story