Quantcast

പ്ലാസ്റ്റിക് മാലിന്യത്തില്‍ വീര്‍പ്പുമുട്ടി ശബരിമല

MediaOne Logo

Jaisy

  • Published:

    4 Jun 2018 7:42 PM GMT

പ്ലാസ്റ്റിക് മാലിന്യത്തില്‍ വീര്‍പ്പുമുട്ടി ശബരിമല
X

പ്ലാസ്റ്റിക് മാലിന്യത്തില്‍ വീര്‍പ്പുമുട്ടി ശബരിമല

ഭക്തരുടെ ഇരുമുടി കെട്ടിൽ നിന്നടക്കം കെട്ടു കണക്കിന് പ്ലാസ്റ്റിക്കാണ് സന്നിധാനത്തെത്തുന്നത്

പ്ലാസ്റ്റിക്ക് നിരോധിത മേഖലയാണെങ്കിലും ശബരിമലയിൽ പ്ലാസ്റ്റിക് മാലിന്യത്തിന് ഒട്ടും കുറവില്ല. ഭക്തരുടെ ഇരുമുടി കെട്ടിൽ നിന്നടക്കം കെട്ടു കണക്കിന് പ്ലാസ്റ്റിക്കാണ് സന്നിധാനത്തെത്തുന്നത്. ഇവ യാതൊരു സുരക്ഷിതത്വവുമില്ലാതെ കത്തിച്ച് കളയുകയാണിവിടെ.

സാക്ഷാൽ അയ്യപ്പസ്വാമിയുടെ പൂങ്കാവനമാണ്. പക്ഷെ പ്ലാസ്റ്റിക്ക് മാലിന്യം സന്നിധാനത്തെക്ക് എത്തിക്കുതെന്ന അധികൃതരുടെ ഉഗ്രശാസനൊക്കെ ഇവിടെ പുല്ല് വില.അയ്യപ്പനെ കാണാനത്തുന്ന ഭക്തരുടെ ഇരുമുടി കെട്ടിൽ നിറയെ പ്ലാസ്റ്റിക്കാണ്. തീർത്ഥാടകർ പരിനീർ, ഭസ്മം, കർപ്പൂരം, മഞ്ഞൾ പൊടി, മലർ എന്നിവയൊക്കെ സന്നിധാനത്തേക്ക് കൊണ്ടുവരുന്നത് പ്ലാസ്റ്റിക്ക് കവറുകളിലാണ്.

ആവശ്യം കഴിഞ്ഞാൽ പ്ലാസ്റ്റിക്കെല്ലാം സന്നിധാനത്ത് തന്നെ ഉപേക്ഷിച്ച് തീർത്ഥാടകർ മലയിറങ്ങും.പിന്നെ ഇവയെല്ലാം കുന്നുകൂട്ടിയിട്ട് കത്തിക്കുകയല്ലാതെ ദേവസ്വം ബോർഡിന് മുൻപിൽ മറ്റ് മാർഗങ്ങളില്ല. ജൈവസമ്പത്തിന്റെ തീരാ കലവറയായ ശബരിമല വനത്തിലെ ആവാസവ്യവസ്ഥയെ ഈ മലിനീകരണം കാര്യമായി ബാധിക്കുന്നുണ്ട്.

TAGS :

Next Story