Quantcast

ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് കെഎസ്ആര്‍ടിസി

MediaOne Logo

Sithara

  • Published:

    4 Jun 2018 2:16 AM GMT

ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് കെഎസ്ആര്‍ടിസി
X

പെന്‍ഷന്‍ കുടിശ്ശികയായതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയിലെ മുന്‍ ജീവനക്കാര്‍ ആത്മഹത്യ ചെയ്യുന്ന സന്ദര്‍ഭത്തിലാണ് പുതിയ ബജറ്റ് വരുന്നത്.

പെന്‍ഷന്‍ കുടിശ്ശികയായതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയിലെ മുന്‍ ജീവനക്കാര്‍ ആത്മഹത്യ ചെയ്യുന്ന സന്ദര്‍ഭത്തിലാണ് പുതിയ ബജറ്റ് വരുന്നത്. എല്ലാ തവണയും പോലെ ഈ ബജറ്റിനെയും കെഎസ്ആര്‍ടിസി ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നുണ്ട്. പക്ഷെ അധികമൊന്നും പ്രതീക്ഷിക്കേണ്ടെന്ന സൂചനയാണ് ധനമന്ത്രി നല്‍കുന്നത്.

പ്രതിസന്ധിയുടെ അങ്ങേയറ്റത്താണ് കെഎസ്ആര്‍ടിസി. പെന്‍ഷന് വേണ്ടി സര്‍ക്കാര്‍ കൊടുക്കുന്ന പാതി വിഹിതം കൂടി എടുത്താണ് ശമ്പളം നല്‍കുന്നത്. ചില്ലറ സഹായമൊക്കെ ആനവായില്‍ അമ്പഴങ്ങ പോലെയാണ് ആനവണ്ടി കോര്‍പറേഷന്. പെന്‍ഷന്‍ ബാധ്യത പൂര്‍ണമായി ഏറ്റെടുക്കണം, ഇന്ധന നികുതി കുറക്കണം എന്നീ പഴയ ആവശ്യങ്ങള്‍ ഇപ്പോഴും സജീവമായുണ്ട്. ഇന്ധന നികുതി മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കെന്ന പോലെ 24ല്‍ നിന്ന് നാല് ശതമാനമായി കുറച്ചാല്‍ മാസം 20 കോടി രൂപയെങ്കിലും മെച്ചമുണ്ടാകും.

മൂന്ന് വര്‍ഷം കൊണ്ട് 3000 കോടിയുടെ നിക്ഷേപമെന്ന് കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനം യാഥാര്‍ഥ്യമായില്ല. സിഎന്‍ജി ബസുകള്‍ വാങ്ങാന്‍ പ്രഖ്യാപിച്ച 350 കോടിയും വെറുതെയായി. ഈ പണം ഡീസല്‍ ബസുകള്‍ വാങ്ങാനായി നല്‍കിയേക്കും. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 3500 കോടി ദീര്‍ഘകാല വായ്പക്ക് അനുമതി നല്‍കിയത് മാത്രമാണ് ആകെയുണ്ടായത്.

ഷന്‍ കുടിശ്ശികയായതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയിലെ മുന്‍ ജീവനക്കാര്‍ ആത്മഹത്യ ചെയ്യുന്ന സന്ദര്‍ഭത്തിലാണ് പുതിയ ബജറ്റ് വരുന്നത്. എല്ലാ തവണയും പോലെ ഈ ബജറ്റിനെയും കെഎസ്ആര്‍ടിസി ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നുണ്ട്. പക്ഷെ അധികമൊന്നും പ്രതീക്ഷിക്കേണ്ടെന്ന സൂചനയാണ് ധനമന്ത്രി നല്‍കുന്നത്.

പ്രതിസന്ധിയുടെ അങ്ങേയറ്റത്താണ് കെഎസ്ആര്‍ടിസി. പെന്‍ഷന് വേണ്ടി സര്‍ക്കാര്‍ കൊടുക്കുന്ന പാതി വിഹിതം കൂടി എടുത്താണ് ശമ്പളം നല്‍കുന്നത്. ചില്ലറ സഹായമൊക്കെ ആനവായില്‍ അമ്പഴങ്ങ പോലെയാണ് ആനവണ്ടി കോര്‍പറേഷന്. പെന്‍ഷന്‍ ബാധ്യത പൂര്‍ണമായി ഏറ്റെടുക്കണം, ഇന്ധന നികുതി കുറക്കണം എന്നീ പഴയ ആവശ്യങ്ങള്‍ ഇപ്പോഴും സജീവമായുണ്ട്. ഇന്ധന നികുതി മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കെന്ന പോലെ 24ല്‍ നിന്ന് നാല് ശതമാനമായി കുറച്ചാല്‍ മാസം 20 കോടി രൂപയെങ്കിലും മെച്ചമുണ്ടാകും.

മൂന്ന് വര്‍ഷം കൊണ്ട് 3000 കോടിയുടെ നിക്ഷേപമെന്ന് കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനം യാഥാര്‍ഥ്യമായില്ല. സിഎന്‍ജി ബസുകള്‍ വാങ്ങാന്‍ പ്രഖ്യാപിച്ച 350 കോടിയും വെറുതെയായി. ഈ പണം ഡീസല്‍ ബസുകള്‍ വാങ്ങാനായി നല്‍കിയേക്കും. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 3500 കോടി ദീര്‍ഘകാല വായ്പക്ക് അനുമതി നല്‍കിയത് മാത്രമാണ് ആകെയുണ്ടായത്.

TAGS :

Next Story