Quantcast

എം എം അക്ബറിനെതിരായ കേസ്: രണ്ട് സ്റ്റേഷനുകളിലെ തുടര്‍ നടപടികള്‍ക്ക് സ്റ്റേ

MediaOne Logo

Sithara

  • Published:

    4 Jun 2018 11:22 AM GMT

എം എം അക്ബറിനെതിരായ കേസ്: രണ്ട് സ്റ്റേഷനുകളിലെ തുടര്‍ നടപടികള്‍ക്ക് സ്റ്റേ
X

എം എം അക്ബറിനെതിരായ കേസ്: രണ്ട് സ്റ്റേഷനുകളിലെ തുടര്‍ നടപടികള്‍ക്ക് സ്റ്റേ

എം എം അക്ബറിനെതിരെ കൊട്ടിയം, കാട്ടൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്തു.

എം എം അക്ബറിനെതിരെ കൊട്ടിയം, കാട്ടൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്തു. ഒരാഴ്ചത്തേക്കാണ് ഹൈക്കോടതി തുടര്‍നടപടികള്‍ സ്റ്റേ ചെയ്തത്. പീസ് സ്കൂളുമായി ബന്ധപ്പെട്ട കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം എം അക്ബര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഇടക്കാല ഉത്തരവ്.

പീസ് സ്കൂളുമായി ബന്ധപ്പെട്ട് മൂന്ന് ജില്ലകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇതില്‍ കൊല്ലത്തും തൃശൂരും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം എം അക്ബര്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. കേസുകള്‍ സമാനമായതിനാല്‍ ഒറ്റക്കേസായി പരിഗണിക്കണമെന്ന് അക്ബര്‍ ആവശ്യപ്പെട്ടു. ഒരാഴ്ചക്ക് ശേഷം കേസ് പരിഗണിക്കും.

പീസ് സ്കൂളുമായി ബന്ധപ്പെട്ട് എറണാകുളത്തെ പൊലീസ് എടുത്ത കേസിലാണ് അക്ബറിനെ അറസ്റ്റ് ചെയ്തത്. കാക്കനാട്ടെ ജയിലിലാണ് അക്ബര്‍ ഇപ്പോഴുള്ളത്.

TAGS :

Next Story