''പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ ട്രെയിന്‍ യാത്രക്കിടെ തന്നെ അപമാനിക്കാന്‍ ശ്രമിച്ചു''
''പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ ട്രെയിന്‍ യാത്രക്കിടെ തന്നെ അപമാനിക്കാന്‍ ശ്രമിച്ചു''
സംസ്ഥാന രാഷ്ട്രീയത്തില്‍ പുതിയ വിവാദത്തിന് തിരികൊളുത്തി ജോസ് കെ മാണി എം.പിയുടെ ഭാര്യ നിഷ ജോസിന്റെ പുസ്തകം; 'ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്'
സംസ്ഥാന രാഷ്ട്രീയത്തില്‍ പുതിയ വിവാദത്തിന് തിരികൊളുത്തി ജോസ് കെ മാണി എം.പിയുടെ ഭാര്യ നിഷ ജോസിന്റെ പുസ്തകം. 'ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്' എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തില്‍ ട്രെയിന്‍ യാത്രക്കിടെ ഒരു പ്രമുഖനായ രാഷ്ട്രീയനേതാവിന്റെ മകന്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് നിഷ ജോസ് വെളിപ്പെടുത്തിയത്. സോളാര്‍ വിഷയത്തില്‍ ജോസ് കെ. മാണിയുടെ പേരു വലിച്ചിഴച്ചതു ശത്രുവായ അയല്‍ക്കാരനാണെന്നും കോട്ടയം ജില്ലയിലെ ഒരു പ്രമുഖ പാര്‍ട്ടിയുടെ നേതാവും ജോസ് കെ. മാണിയെ പ്രതികൂട്ടിലാക്കാന്‍ ശ്രമിച്ചിരുന്നുവെന്നും പുസ്തകത്തിലുണ്ട്.
നിഷാ ജോസിന്റെ രണ്ടാമത്തെ പുസ്തകമായ 'ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫി' ലാണ് തനിക്ക് നേരിടേണ്ടി ദുരനുഭവം നിഷ തുറന്ന് പറഞ്ഞിരിക്കുന്നത്. ട്രെയിന്‍ യാത്രക്കിടെ പ്രമുഖനായ ഒരു രാഷ്ട്രീയ നേതാവിന്റെ മകന്‍ അപമാനിക്കാന്‍ ശ്രമിച്ചതായാണ് നിഷ പുസ്തകത്തില്‍ പറയുന്നത്. കോട്ടയത്തേക്കുള്ള യാത്രക്കിടെ അടുത്തെത്തിയ ഈ മാന്യന്‍ ശരീരത്തില്‍ തൊടാന്‍ ശ്രമിച്ചെന്നും ഇതിനെതിരെ ടിടിആറിന് പരാതി നല്കിയിട്ട് ഫലമുണ്ടായില്ലെന്നും നിഷ പറയുന്നുണ്ട്. തങ്ങളുടെ രാഷ്ട്രീയ സുഹൃത്തായിരുന്ന ഒരാളുടെ മകനാണെന്ന് പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും ഇത് ആരാണെന്ന് തുറന്ന് പറയാന്‍ നിഷ തയ്യാറായില്ല.
മീറ്റു ക്യാമ്പയിന്‍ നടന്ന സമയത്ത് തനിക്കു നേരിട്ട ഈ ദുരനുഭവം നിഷ തുറന്ന് പറഞ്ഞിട്ടുണ്ട്. സോളാര്‍ വിഷയത്തില്‍ ജോസ് കെ. മാണിയുടെ പേരു വലിച്ചിഴച്ചതു ശത്രുവായ അയല്‍ക്കാരനാണെന്നും കോട്ടയം ജില്ലയിലെ ഒരു പ്രമുഖ പാര്‍ട്ടിയുടെ നേതാവും ജോസ് കെ. മാണിയെ പ്രതികൂട്ടിലാക്കാന്‍ ശ്രമിച്ചെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്. ബാര്‍ കോഴകേസുമായി ബന്ധപ്പെട്ട ഭാഗങ്ങളും പുസ്തകത്തിലുണ്ട്. 59 അധ്യായങ്ങളുള്ള പുസ്തകം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായിയാണ് പ്രകാശനം ചെയ്തത്.
Adjust Story Font
16