പുതിയ മദ്യഷാപ്പുകൾ തുറക്കില്ലെന്ന് എക്സൈസ് മന്ത്രി
പുതിയ മദ്യഷാപ്പുകൾ തുറക്കില്ലെന്ന് എക്സൈസ് മന്ത്രി
ബാറുകൾക്ക് അനുകൂലമായി സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിട്ടില്ലെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി
സംസ്ഥാനത്ത് പുതിയ മദ്യഷാപ്പുകൾ തുറക്കില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ. ബാറുകൾക്ക് അനുകൂലമായി സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിട്ടില്ലെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ബാറുടമളുമായി അവിശുദ്ധ കൂട്ടുകെട്ടുള്ള എല്‍ഡിഎഫ് സർക്കാർ സംസ്ഥാനത്ത് മദ്യം ഒഴുക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ ഇറങ്ങിപ്പോയി.
പഞ്ചായത്തുകൾ തോറും ബാറുകൾ തുറക്കാൻ ആണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ കെസി ജോസഫ് ആരോപിച്ചു. ബാറുകൾക്ക് അനുകൂലമായ വിധിക്കായി കോടതിയിൽ സത്യവാങ്മൂലം നൽകി. സിപിഎമ്മിന് ബാറുടമകളുമായി അവിശുദ്ധ കൂട്ടുകെട്ടാണെന്നും കെ.സി പറഞ്ഞു.
ജനസംഖ്യ 10, 000 എന്ന നിബന്ധന വച്ചത് കൂടുതൽ കാറുകൾ തുടങ്ങാനുള്ള നടപടിയുടെ ഭാഗമല്ലെന്നും മന്ത്രി വിശദീകരിച്ചു. ബാറുകൾ തുറക്കുന്നതിനായി സർക്കാർ സുപ്രിം കോടതിയെ സമീപിച്ചിട്ടില്ല. സുപ്രിം കോടതി ചോദിച്ചപ്പോഴാണ് സർക്കാർ നിലപാടറിയിച്ചത്. എൽഡിഎഫ് സർക്കാർ കൗശലപൂർവം നുണ പറയുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പുതിയ 5 വൻകിട ബാറുകൾക്ക് എൽഡിഎഫ് സർക്കാർ അനുമതി നൽകിയെന്നും പ്രതിപക്ഷം പറഞ്ഞു.
Adjust Story Font
16