Quantcast

ഐഎസില്‍ ചേര്‍ന്നെന്ന് സംശയിക്കുന്ന നാല് മലയാളികള്‍ കൊല്ലപ്പെട്ടെന്ന് എന്‍ഐഎ

MediaOne Logo

admin

  • Published:

    4 Jun 2018 7:59 AM GMT

ഐഎസില്‍ ചേര്‍ന്നെന്ന് സംശയിക്കുന്ന നാല് മലയാളികള്‍ കൊല്ലപ്പെട്ടെന്ന് എന്‍ഐഎ
X

ഐഎസില്‍ ചേര്‍ന്നെന്ന് സംശയിക്കുന്ന നാല് മലയാളികള്‍ കൊല്ലപ്പെട്ടെന്ന് എന്‍ഐഎ

എന്നാല്‍ ഇത്തരത്തില്‍ ഒരു അറിയിപ്പും ലഭിച്ചില്ലെന്ന് പടന്നയിലുള്ള ഇവരുടെ ബന്ധുക്കള്‍ അറിയിച്ചു. അനൌദ്യോഗകിമായി മൂന്നാഴ്ച മുമ്പ്  വിവരം ലഭിച്ചിരുന്നുവെന്ന് എന്‍ഐഎ

ഐഎസില്‍ ചേര്‍ന്നുവെന്ന് സംശയിക്കുന്ന നാല് മലയാളികള്‍ കൊല്ലപ്പെട്ടന്ന് എന്‍.ഐ.എ.കാസര്‍ഗോഡ് സ്വദേശികളായ മുഹമ്മദ് മന്‍സാദ് , ഷിഹാസ്,ഭാര്യ അജ്മല,അവരുടെ കുഞ്ഞ് എന്നിവരാണ് മരിച്ചത്.ത്യക്കരിപ്പൂര്‍,പടന്ന സ്വദേശികള്‍ കൊല്ലപ്പെട്ട വിവരം എന്‍ഐഎയില്‍ നിന്ന് മൂന്നാഴ്ച മുമ്പ് അനൌദ്യോഗികമായി ലഭിച്ചിരുന്നുവെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഇത് സംബന്ധിച്ച വിവരങ്ങളൊന്നും അറിയില്ല

ഇന്റര്‍പോളില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ചാണ് നാല് മലയാളികളുടെ മരണ വിവരം എന്‍ഐഎ സ്ഥിരീകരിച്ചത്.അഫ്ഗാനിസ്ഥാനിലെ നങ്കര്‍ഹാള്‍ പ്രവിശ്യയില്‍ അമേരിക്ക നടത്തിയ വ്യോമ്യാക്രമണത്തിനിടെ കൊല്ലപ്പെടുകയായിരുന്നുവെന്നാണ് വിവരം. പടന്ന സ്വദേശി ഷിഹാസിനേയും,ഭാര്യ അജ്മലയേയും കാണാതാകുന്ന സമയത്ത് ഇവര്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല.പിന്നീട് അജ്മല പ്രസവിച്ച വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്നു.കൊല്ലപ്പെട്ട മുഹമ്മദ് മന്‍സാദ് ത്യക്കരിപ്പൂര്‍ സ്വദേശിയാണ്.എന്നാല്‍ മലയാളികള്‍ കൊല്ലപ്പെട്ട വിവരം എന്‍ഐഎ ഔദ്യോഗികമായി കേരള പോലീസിനെ അറിയിച്ചിട്ടില്ല.

മൂന്നാഴ്ചമുന്പ് അനൌദ്യോഗികമായി വിവരം ലഭിച്ചിരുന്നുവെന്നാണ് ഡിജിപി പറഞ്ഞത്.കൊല്ലപ്പെട്ട വിവരം അറിഞ്ഞില്ലന്ന് ബന്ധുക്കളും അറിയിച്ചു.കാസര്‍ഗോഡ്,പാലക്കാട് ജില്ലകളില്‍ നിന്ന് 19-പേര്‍ ഐഎസില്‍ ചേര്‍ന്നുവെന്നാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്.ഇതില്‍ 9 പേരുടെ മരണം അന്വേഷണ ഏജന്‍സികളും, ബന്ധുക്കളും സ്ഥിരീകരിച്ചിട്ടുണ്ട്.അമേരിക്കന്‍ ആക്രമണത്തില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ബാക്കി മലയാളികള്‍ക്ക് കൂടി അപകടം പറ്റിയതുകൊണ്ടാവാം മരണ വിവരം വീട്ടുകാരെ അറിയിക്കാത്തതെന്നാണ് എന്‍ഐഎ സംശയിക്കുന്നത്.

TAGS :

Next Story