തിരുവല്ലത്ത് യുവതിയുടെ മൃതശരീരം കണ്ടെത്തിയ സംഭവം; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു
തിരുവല്ലത്ത് യുവതിയുടെ മൃതശരീരം കണ്ടെത്തിയ സംഭവം; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു
വാഴമുട്ടം കേന്ദ്രീകരിച്ചാണ് നിലവില്‍ പരിശോധന നടക്കുന്നത്
തിരുവനന്തപുരം തിരുവല്ലത്ത് യുവതിയുടെ മൃതശരീരം കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു. വാഴമുട്ടം കേന്ദ്രീകരിച്ചാണ് നിലവില്‍ പരിശോധന നടക്കുന്നത്. അതേസമയം മൃതശരീരം കണ്ടെത്തിയ സ്ഥലത്ത് നിന്ന് ആത്മഹത്യയുടെ ലക്ഷണങ്ങളൊന്നും പൊലീസിന് കണ്ടെത്താനായില്ല.കൊലപാതകമാകാമെന്ന സംശയത്തിലാണ് പൊലീസ്.
തിരുവനന്തപുരം ഫോര്‍ട്ട് എസിപിയുടെ നേതൃത്വത്തില്‍ പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. കോവളം മുതല്‍ തിരുവല്ലം വരെ ഇതിനോടകം നൂറോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. വാഴമുട്ടത്തെ കണ്ടല്‍ കാട്ടില്‍ ലഹരി ഉപയോഗിക്കാന്‍ എത്താറുള്ളവരെ കുറിച്ച് നാട്ടുകാരില്‍ നിന്ന് വിവരവും ശേഖരിക്കുന്നുണ്ട്. മൃതശരീരം കണ്ടെത്തിയ കണ്ടല്‍ക്കാട്ടില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യയുടെ ലക്ഷണങ്ങളൊന്നും പൊലീസിന് ലഭിച്ചില്ല. ഇവിടുത്തെ പരിശോധന തിങ്കളാഴ്ച വരെ തുടരും. നടന്നത് കൊലപാതകമാണെന്ന നിഗമനത്തില്‍ തന്നെയാണ് അന്വേഷണ സംഘം ഇപ്പോഴുള്ളത്. മരിച്ചത് ലിഗയാണെന്ന് കുടുംബം ഉറപ്പിച്ചതോടെ ഡിഎന്‍എ നടപടി സാങ്കേതികത്വം മാത്രമാണ്. രണ്ട് ദിവസത്തിനകം ലഭിച്ചേക്കാവുന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് സംഭവത്തിന്റെ ചുരുളഴിക്കും.
Adjust Story Font
16