Quantcast

മലയോര മേഖലയിലെ പനി നിപ മൂലമല്ലെന്ന് ആരോഗ്യവകുപ്പ്

MediaOne Logo

Khasida

  • Published:

    4 Jun 2018 2:28 PM GMT

മലയോര മേഖലയിലെ പനി നിപ മൂലമല്ലെന്ന് ആരോഗ്യവകുപ്പ്
X

മലയോര മേഖലയിലെ പനി നിപ മൂലമല്ലെന്ന് ആരോഗ്യവകുപ്പ്

കാലാവസ്ഥയില്‍ ഉണ്ടായ മാറ്റമാണ് പനിക്ക് കാരണമെന്നും വിദഗ്ധര്‍

കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ പടര്‍ന്ന് പിടിക്കുന്ന പകര്‍ച്ചപ്പനിയില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍‍. കൂടുതലാളുകളിലും ഡെങ്കിപ്പനിയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. കാലാവസ്ഥയില്‍ ഉണ്ടായ മാറ്റമാണ് പനിക്ക് കാരണമെന്നും വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വേനല്‍ മഴയെത്തുടര്‍ന്ന് കോഴിക്കോടിന്റെ മലയോര പ്രദേശങ്ങളാകെ പനി പിടിയിലായിക്കഴിഞ്ഞു. താമരശ്ശേരി, തിരുമ്പാടി, കൂടരഞ്ഞി, കൊടിയത്തൂര്‍, പുതുപ്പാടി, കോടഞ്ചേരി പ്രദേശങ്ങളിലാണ് പനി കൂടുതലായി കാണുന്നത്. നിപ വൈറസ് മൂലം പേരാമ്പ്രയില്‍ നാലുപേര്‍ മരിച്ച സാഹചര്യത്തില്‍ ജനങ്ങളാകെ ആശങ്കയിലാണ്. എന്നാല്‍ ആശങ്കപെടേണ്ട സാഹചര്യം മലയോര പ്രദേശങ്ങളിലില്ലെന്നാണ് ആരോഗ്യ രംഗത്തുള്ളവര്‍ പറയുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ പ്രഥമിക പഠനത്തില്‍ പനി ബാധിച്ച കൂടുതല്‍ പേര്‍ക്കും ഡെങ്കിപനിയാണന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ചെറിയ പനിയാണെങ്കില്‍ പോലും സ്വയം ചികിത്സിക്കാതെ ആശുപത്രികളിലെത്തണമെന്ന നിര്‍ദ്ദേശം ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്. ഫാമിലി ആരോഗ്യ കേന്ദ്രങ്ങളിൽ 9 മണി മുതൽ 6 മണി വരെയും സിഎച്ച്സികളിൽ 9 മുതൽ 2 മണി വരെയുമാണ് ഓപികള്‍ പ്രവര്‍ത്തിക്കുക.

TAGS :

Next Story