Quantcast

വവ്വാലില്‍ നിന്ന് നിപ വൈറസ് പുറത്തുവരുന്നത് രണ്ട് സാഹചര്യങ്ങളില്‍

MediaOne Logo
വവ്വാലില്‍ നിന്ന് നിപ വൈറസ് പുറത്തുവരുന്നത് രണ്ട് സാഹചര്യങ്ങളില്‍
X

വവ്വാലില്‍ നിന്ന് നിപ വൈറസ് പുറത്തുവരുന്നത് രണ്ട് സാഹചര്യങ്ങളില്‍

നിപ വൈറസ് വാഹകരായ വവ്വാലുകളില്‍ നിന്ന് എല്ലാസമയത്തും വൈറസ് പുറത്തേക്ക് വരില്ല

വവ്വാലുകളെ പേടിക്കേണ്ടതില്ലെന്ന് മൃഗസംരക്ഷണ വകുപ്പ്. വവ്വാലുകളെ അവയുടെ വാസസ്ഥലത്ത് നിന്നും മാറ്റുന്നതാണ് അപകടത്തിലേക്ക് നയിക്കുക. നിപ വൈറസ് വാഹകരായ വവ്വാലുകളില്‍ നിന്ന് എല്ലാസമയത്തും വൈറസ് പുറത്തേക്ക് വരില്ലെന്നാണ് വിദഗ്ദരുടെ അഭിപ്രായം.

പഴം തീനി വവ്വാലുകളിലാണ് സാധാരണയായി നിപ വൈറസ് കാണപ്പെടുന്നത്. വവ്വാലുകളുടെ ആവാസവ്യവസ്ഥയുമായി ബന്ധപ്പെട്ട രണ്ട് സാഹചര്യങ്ങളിലാണ് വവ്വാലുകളില്‍ നിന്ന് ശരീരത്തിനുള്ളിലുള്ള നിപ വൈറസ് നിര്‍ഗമിക്കുന്നത്. ഒന്ന് ആ വവ്വാല്‍ പരിഭ്രാന്തിയിലായിരിക്കുമ്പോള്‍. അതിനാലാണ് വവ്വാലുകളുടെ ആവാസ സ്ഥലം ആക്രമിക്കരുതെന്ന് മുന്നറിയിപ്പ് നല്കുന്നത്. ഇങ്ങനെ വരുമ്പോള്‍ വവ്വാലുകള്‍ പരിഭ്രാന്തരാവുകയും നിപ വൈറസ് പുറത്തേക്ക് പ്രസരിക്കാനുള്ള സാധ്യത കൂടുകയും ചെയ്യും. രണ്ടാമത്തെ സന്ദര്‍ഭം വവ്വാലിന്റെ ഗര്‍ഭാവസ്ഥയിലാണ്.

വവ്വാലുകള്‍ കഴിച്ച പഴങ്ങളില്‍ കുറച്ച് മണിക്കൂറുകള്‍ കൂടി നിപ വൈറസ് തങ്ങിനില്‍ക്കും. ഈ സാഹചര്യത്തില്‍ ഇത്തരം പഴങ്ങള്‍ കഴിക്കരുതെന്ന മുന്നറിയിപ്പുമുണ്ട്.

Next Story