കെവിന്റെ പോസ്റ്റ്മോര്‍ട്ടത്തിനിടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ
കെവിന്റെ പോസ്റ്റ്മോര്‍ട്ടത്തിനിടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ
വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ തടിച്ചു കൂടിയിട്ടുണ്ട്. തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി
കെവിന്റെ പോസ്റ്റ്മോര്‍ട്ടം നടന്ന കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയും പരിസരവും മൂന്നുമണിക്കൂര്‍നേരം സംഘര്‍ഷത്തിന്റെ മുള്‍മുനയിലായിരുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടി, ദലിത് സംഘടനാ പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളജ് പരിസരത്ത് മുദ്രാവാക്യം വിളികളുമായി തമ്പടിച്ചപ്പോള്‍ സിപിഎം പ്രവര്‍ത്തകരും സംഘടിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കോട്ടയത്ത് പുരോഗമിക്കുകയാണ്.
രാവിലെ എട്ട് മണിയോടെ കോണ്‍ഗ്രസ് സിപിഎം ബിജെപി സിഎസ്ഡിഎസ് ആടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ കെവിന്റെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ നടക്കുന്ന മോര്‍ച്ചറി സമുച്ചയത്തിന് മുന്നില്‍ തടിച്ചുകൂടി മുദ്രാവാക്യങ്ങള്‍ മുഴക്കി. പൊലീസിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും മുദ്രാവാക്യങ്ങള്‍ മുഴക്കിയതോടെ സിപിഎം പ്രവര്‍ത്തകര്‍ പ്രകോപിതരായി. ഇടയ്ക്ക് വാക്കു തര്‍ക്കം കൈയ്യാങ്കളിലേക്ക് വരെ നീണ്ടു.
9.30ക്ക് കെവിന്‍റെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. കോട്ടയം ആര്‍ഡിഓയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന ഫൊറന്‍സിക് സര്‍ജന്‍ ഡോ. ടോമിയാണ് പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തികരിച്ചത്. നടപടിയുടെ ദൃശ്യങ്ങള്‍ പൂര്‍ണമായും റെക്കോഡ് ചെയ്തു. പതിനൊന്ന് മണിയോടെ ഇരമ്പുന്ന പ്രതിഷേധങ്ങള്‍ക്ക് ഇടയിലൂടെ കെവിന്‍റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് കനത്ത പോലീസ് സന്നാഹത്തില്‍ പുറത്തെത്തിച്ചു. നേരത്തെ നിശ്ചയിച്ചതിനു വിരുദ്ധമായി വിലാപയാത്ര ഒഴിവാക്കിയാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയത്. കെവിന്‍റെ ദുരഭിമാനകൊലയില്‍ പ്രതിഷേധിച്ച് യുഡിഎഫും സിഎസ്ഡിഎസും വിവിധ ദലിത് സംഘടനാ പ്രവര്‍ത്തകരും ബിജെപിയും ആഹ്വാനംചെയ്ത ജില്ലാ ഹര്‍ത്താര്‍ പുരോഗമിക്കുകയാണ്.
ഇന്നലെ രാവിലെ ഒന്‍പതോടെ കെവിന്‍റെ മൃതദേഹം കണ്ടെത്തിയശേഷവും ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് പൊലീസ് വേഗം കൂട്ടിയിരുന്നുവെങ്കില്‍ പോസ്റ്റ്മോര്‍ട്ടം ഇന്നലെ തന്നെ പൂര്‍ത്തീകരിക്കാമായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ സ്വീകരിക്കുമെന്നാണ് ആദ്യം പൊലീസ് തീരുമാനിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. സാരമായി പരിക്കുകളുള്ള കെവിന്‍റെ മൃതദേഹം ആംബുലന്‍സില്‍ കോട്ടയത്ത് എത്തിച്ചപ്പോള്‍ സമയം വൈകിട്ട് 5.30. പകല്‍വെളിച്ചമില്ലാത്തതിനാല്‍ പോസ്റ്റ്മോര്‍ട്ടം നടന്നില്ല.
Adjust Story Font
16