Quantcast

മാതൃകയായി കോടാലി ഗവണ്‍മെന്റ് ജി.എല്‍.പി സ്കൂള്‍

MediaOne Logo

Khasida

  • Published:

    4 Jun 2018 5:20 PM GMT

മാതൃകയായി കോടാലി ഗവണ്‍മെന്റ് ജി.എല്‍.പി സ്കൂള്‍
X

മാതൃകയായി കോടാലി ഗവണ്‍മെന്റ് ജി.എല്‍.പി സ്കൂള്‍

നാട്ടുകാരും രക്ഷിതാക്കളും അധ്യാപകരും ജനപ്രതിനിധികളും ഒരുമിച്ചാല്‍ ഒരു വിദ്യാലയവും പൂട്ടേണ്ടി വരില്ലന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഉറപ്പിക്കുന്നത് സ്വന്തം മണ്ഡലത്തിലെ ഈ വിജയം ചൂണ്ടിയാണ്

പൊതുവിദ്യാലയങ്ങള്‍ വിദ്യാര്‍‍ത്ഥികളില്ലാതെ പൂട്ടുന്ന കാലത്ത് ബഹുമതികള്‍ നേടി മാതൃകയാകുകയാണ് തൃശൂര്‍ ജില്ലയിലെ കോടാലി ഗവണ്‍മെന്റ് ജി.എല്‍.പി സ്കൂള്‍. ഏഴ് വര്‍ഷം മുമ്പ് ലാഭകരമല്ലാത്ത വിദ്യാലയങ്ങളുടെ പട്ടികയിലിടം നേടിയ ഈ വിദ്യാലയത്തെ ഹരിത വിദ്യാലയം, ആരോഗ്യ വിദ്യാലയം, സുന്ദര വിദ്യാലയം, സന്ദര്‍ശിക വിദ്യാലയം ഇത്രയും ബഹുമതികള്‍ നേടിയിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന്റെ മണ്ഡലത്തിലെ സ്കൂളില്‍ 750 കുട്ടികളാണ് പഠിക്കുന്നത്.

ഇവിടെ ഇല്ലാത്തത് മറ്റെവിടെയുമുണ്ടാകില്ലെന്ന തന്റേടമുണ്ട് ഇപ്പോള്‍ കോടാലിയിലെ ഈ മലയാള മീഡിയം സര്‍ക്കാര്‍ എല്‍പി സ്കൂളിന്. പത്തിലധികം അണ്‍ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ ഈ വിദ്യാലയത്തിന്റെ സമീപത്ത് തന്നെയുണ്ട്. എന്നിട്ടും അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള സീറ്റ് ഇപ്പോഴെ ഉറപ്പ് വരുത്തുകയാണ് രക്ഷിതാക്കള്‍.

ഈ കാണുന്ന മരങ്ങളും ഔഷധ തോട്ടവും ഫാം ഹൌസും എല്ലാം ഈ കൂട്ടായ്മയില്‍ നിന്നുണ്ടായതാണ്. മലയാള മീഡിയമാണങ്കിലും സ്പോക്കണ്‍ ഇംഗ്ലീഷിനും, യോഗക്കും, കലാ കായിക പഠനത്തിനുമൊക്കെയായി 12 അധ്യാപകരെ ദിവസ വേതനത്തിന് പിടിഎ തന്നെ നിയമിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വിദ്യാഭ്യാസ മികവിനുള്ള വിവിധ പുരസ്കാരങ്ങള്‍ മാത്രം എട്ട് ലക്ഷത്തിലധികം രൂപ ലഭിച്ചു. ഈ തുകക്ക് കുട്ടികള്‍ക്ക് പാര്‍ക്കടക്കം പശ്ചാത്തല സൌകര്യങ്ങളൊരുക്കി.

നാട്ടുകാരും രക്ഷിതാക്കളും അധ്യാപകരും ജനപ്രതിനിധികളും ഒരുമിച്ചാല്‍ ഒരു വിദ്യാലയവും പൂട്ടേണ്ടി വരില്ലന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഉറപ്പിക്കുന്നത് സ്വന്തം മണ്ഡലത്തിലെ ഈ വിജയം ചൂണ്ടിയാണ്. പ്രീ പ്രൈമറിയടക്കം 15 ഡിവിഷനുകളിലായി 750 ലധികം വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നു.

TAGS :

Next Story