Quantcast

കൊച്ചിയില്‍ എടിഎം കവര്‍ച്ചക്ക് ശ്രമിച്ചവരില്‍ ഒരാള്‍ കൊല്ലപ്പെട്ട നിലയില്‍

MediaOne Logo

Sithara

  • Published:

    5 Jun 2018 3:44 PM GMT

കൊച്ചിയില്‍ എടിഎം കവര്‍ച്ചക്ക് ശ്രമിച്ചവരില്‍ ഒരാള്‍ കൊല്ലപ്പെട്ട നിലയില്‍
X

കൊച്ചിയില്‍ എടിഎം കവര്‍ച്ചക്ക് ശ്രമിച്ചവരില്‍ ഒരാള്‍ കൊല്ലപ്പെട്ട നിലയില്‍

കൂട്ടുപ്രതി ഇയാളെ കൊലപ്പെടുത്തി എന്നാണ് സംശയം

കൊച്ചി വാഴക്കാല എടിഎം കവർച്ചാ ശ്രമക്കേസ് പ്രതി കൊല്ലപ്പെട്ടു. ബംഗാൾ സ്വദേശി മുഹമ്മദ് ഇമ്രാനാണ് കൊല്ലപ്പെട്ടത്. കാക്കനാട് കളക്ടറേറ്റിന് സമീപത്തെ വാടക കെട്ടിടത്തിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. കേസില്‍ പിടിയിലായ കൂട്ടുപ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.

വാഴക്കാലയിലെ സൗത്ത് ഇന്ത്യൻ ബാങ്ക് എടിഎം കവർച്ച ചെയ്യാൻ കഴിഞ്ഞ ശനിയാഴ്ച രാത്രി 2.30ഓടെയാണ് ശ്രമം നടന്നത്. പ്രതികളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിയുകയും ചെയ്തു. ഇവരിൽ യുപി സ്വദേശി മുഹമ്മദ് മുസ്‍ലിം അൻസാരിയെ കഴിഞ്ഞ ദിവസം തൃക്കാക്കര പൊലീസ് പിടികൂടി. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൂട്ടു പ്രതിയെ കൊലപ്പെടുത്തിയ വിവരം പൊലീസിന് ലഭിച്ചത്.

ഓൾഡ് സിവിൽ സ്റ്റേഷൻ ലൈനിലെ വാടക കെട്ടിടത്തിലെ രണ്ടാം നിലയിലെ മുറിക്കുള്ളിലാണ് മൃതദേഹം ചാക്കില്‍ കെട്ടി സൂക്ഷിച്ചിരുന്നത്. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ട്. ഫോറൻസിക്ക് വിഭാഗവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുത്തു. ഇരുവരും ഉപയോഗിച്ചതെന്ന് കരുതുന്ന ഇരുചക്ര വാഹനവും പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ 25നാണ് ഇരുവരും ഇവിടെ മുറിയെടുത്തത്.

TAGS :

Next Story