ഹജ്ജിന് പോകാന്‍ ബാലകൃഷ്ണപിള്ള കൊടുത്ത പണം സുബൈര്‍ മൌലവി തിരിച്ചുനല്‍കി
പ്രസ്താവനാ വിവാദത്തെ തുടര്‍ന്ന് തന്റെ മതേതര നിലപാട് സ്ഥാപിക്കാനായി പിള്ള തന്നെയാണ് പണം നല്‍കിയ കാര്യം അറിയിച്ചത്....
ഹജ്ജിന് പോകാന്‍ ആര്‍ ബാലകൃഷ്ണപിള്ള കൊടുത്ത പണം സുബൈര്‍ മൌലവി തിരിച്ചുനല്‍കി. ബാലകൃഷ്ണപിള്ളയുടെ ന്യൂനപക്ഷ വിരുദ്ധ വര്‍ഗീയ പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് നടപടി. പ്രസ്താവനാ വിവാദത്തെ തുടര്‍ന്ന് തന്റെ മതേതര നിലപാട് സ്ഥാപിക്കാനായി പിള്ള തന്നെയാണ് പണം നല്‍കിയ കാര്യം അറിയിച്ചത്.
പത്തനാപുരം കമുകുംചേരിയില്‍ നടന്ന എന്‍ എസ് എസ് പൊതുയോഗത്തിലായിരുന്നു ആര്‍ ബാലകൃഷ്ണപിള്ളയുടെ വര്‍ഗീയ പ്രസംഗം, ഇത് വിവാദമായതിനെത്തുടര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തന്റെ മതേതതര പ്രതിബദ്ധതക്ക് തെളിവായാണ് സുബൈര്‍ മൌലവിയുടെ കാര്യം പിള്ള പറഞ്ഞത്. കൊട്ടാരക്കര സ്വദേശിയായ സുബൈര്‍ മൌലവിക്ക് ഹജ്ജിന് പോകാന്‍ പണം നല്‍കിയതിലൂടെ തന്‍റെ മതേതര നിലപാട് വ്യക്തമാണെന്നായിരുന്നു പിള്ളയുടെ അവകാശവാദം. പിള്ള നല്‍കിയ അറുപത്തി അയ്യായിരം രൂപ കേരള ഗ്രാമീണ്‍ ബാങ്ക് വഴി സുബൈര്‍ മൌലവി കഴിഞ്ഞ ദിവസം മടക്കി നല്‍കി. മുസ്‍ലിം ആരാധനയെ പിളള അപമാനിച്ച സാഹചര്യത്തിലണ് പണം മടക്കി നല്‍കിയതെന്ന് സുബൈര്‍ മൌലവി പറഞ്ഞു.
കമുകുംചേരി പ്രസംഗത്തിന് പിള്ളയ്ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പുനലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Adjust Story Font
16