സ്വാശ്രയ വിഷയത്തില്‍ സമരം ശക്തമാക്കി യുഡിഎഫ്; നിയമസഭ ഇന്നും പ്രക്ഷുബ്ധമാകും
സ്വാശ്രയ വിഷയത്തില്‍ സമരം ശക്തമാക്കി യുഡിഎഫ്; നിയമസഭ ഇന്നും പ്രക്ഷുബ്ധമാകും
എംഎല്‍മാര്‍ സഭയില്‍ നിരാഹാരം നടത്തുന്ന കാര്യം പരിഗണയില്‍
സ്വാശ്രയ വിഷയത്തില്‍ നിയമസഭക്കുള്ളില്‍ നിരാഹാര സമരമുള്ള ഉള്‍പ്പെടെയുള്ള പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷം. സഭക്കുള്ളിലെ നിരാഹാരത്തോടെ സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കുകയാണ് പ്രതിപക്ഷ ലക്ഷ്യം. ഇതിന്റെ പശ്ചാത്തലത്തില്‍ നിയമസഭ സമ്മേളനം ഇന്നും പ്രക്ഷുബ്ധമായേക്കും
യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന സ്വാശ്രയ സമരം ഏറ്റെടുക്കാനാണ് യുഡിഎഫിന്റെ തീരുമാനം. ഇതിന്റെ പ്രതിഫലനം ഇന്ന് നിയമസഭയിലുമുണ്ടാകും. സ്വാശ്രയ വിഷയവും യൂത്ത് കോണ്‍ഗ്രസ് സമരത്തിനിടെയുണ്ടായ സംഘര്‍ഷവും പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കും. ഇന്നലെ ചേര്‍ന്ന യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം സമരം ശക്തമാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി എംഎല്‍എമാര്‍ നിരാഹാര സമരം നടത്തുന്നതും ആലോചിക്കുന്നുണ്ട്. ഷാഫി പറമ്പിലും ഹൈബി ഈഡനും നിയമസഭക്കുള്ളില്‍ നിരാഹാരമിരുന്നേക്കും. പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങളില്‍ സര്‍ക്കാര്‍ എടുക്കുന്ന സമീപനം അനുസരിച്ചാകും തീരുമാനം..
സ്വശ്രയ പ്രശ്നം ഇന്ന് ചേരുന്ന മന്ത്രിസഭ യോഗം ചര്‍ച്ച ചെയ്യും. നിലവിലെ കരാറില്‍ നിന്നും പിന്നോട്ട് പോകേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ സുപ്രീം കോടതി വിധി വരുന്ന പശ്ചാത്തലത്തില്‍ ഇത് സംബന്ധിച്ച് സ്വീകരിക്കേണ്ട നടപടികള്‍ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. ജയിംസ് കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ പുതിയ കമ്മിറ്റിയെ നിയമിക്കുന്ന കാര്യം യോഗം പരിഗണിക്കുമെന്നാണ് സൂചന.
സ്വാശ്രയ ഫീസ് വര്‍ധന സമരത്തിനെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. യൂത്ത് കോണ്‍ഗ്രസ് സമരപന്തലിലേക്ക് പൊലീസ് നടത്തിയ കണ്ണീര്‍വാതക പ്രയോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, വൈസ് പ്രസിഡന്റ് സി ആര്‍ മഹേഷ് എന്നിവരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. പോലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ചുള്ള യുഡിഎഫിന്റെ തിരുവനന്തപുരം ജില്ലാ ഹര്‍ത്താല്‍ തുടങ്ങി.
Adjust Story Font
16