സ്വാശ്രയ കോളജുകളില്‍ പഠിക്കുന്ന നേതാക്കളുടെ മക്കളെച്ചൊല്ലി ഭരണ പ്രതിപക്ഷ ഏറ്റുമുട്ടല്‍
സ്വാശ്രയ കോളജുകളില്‍ പഠിക്കുന്ന നേതാക്കളുടെ മക്കളെച്ചൊല്ലി ഭരണ പ്രതിപക്ഷ ഏറ്റുമുട്ടല്‍
ആരോപണങ്ങളെ ചെറുത്ത് ഇരുപക്ഷവും
സാശ്രയ കേളേജുകളില്‍ പഠിക്കുന്ന നേതാക്കളുടെ മക്കളെ ചൊല്ലി ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടല്‍. സാശ്രയ കോളേജില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേത് ഉള്‍പ്പെടെ എട്ട് യുഡിഎഫ് നേതാക്കളുടെ മക്കള്‍ പഠിക്കുന്നുണ്ടെന്നാണ് ഭരണപക്ഷത്തിന്റെ ആരോപണം. ഭരണ പരിഷ്ക്കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്റെ കൊച്ചുമക്കള്‍ സാശ്രയ കോളേജിലാണ് പഠിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ആരോപണത്തെ ചെറുക്കുന്നു.
സഭ തുടങ്ങിയ ദിവസം തന്നെ മക്കളുടെ സാശ്രയ കോളേജുകളിലെ പഠനത്തെ ചൊല്ലിയുള്ള തര്‍ക്കം തുടങ്ങിയിരുന്നു. പ്രതിപക്ഷ നേതാക്കളുടെ മക്കള്‍ ഫ്രീയായി സാശ്രയ കോളേജുകളില്‍ പഠിക്കുന്ന കാര്യം സഭയിലുന്നയിച്ചത് ആരോഗ്യമന്ത്രി കെ കെ ഷൈലജയാണ്. മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാക്യഷ്ണന്‍ ഇതിന് മറുപടി നല്‍കുകയും ചെയ്തു. പിന്നാലെയാണ് രമേശ് ചെന്നിത്തല, എം കെ മുനീര്‍, പി കെ അബ്ദുറബ്ബ്, എന്‍ ഷംസുദ്ദീന്‍, പി ടി തോമസ് എന്നീ എം.എല്‍എമാരുടെ മക്കള്‍ സാശ്രയ കോളേജില്‍ പഠിക്കുന്നണ്ടന്ന ആരോപണം ഭരണപക്ഷം ഉയര്‍ത്തിയത്.
എന്നാല്‍, വി എസിന്‍റെ മകള്‍ ആശയുടെ രണ്ട് മക്കള്‍ സാശ്രയ കോളേജിലാണ് പഠിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ആരോപണങ്ങളെ ചെറുക്കുന്നു. എം.എല്‍.എമാരായ എ രാമചന്ദ്രന്‍, എസ് ശര്‍മ, മുരളി പെരുന്നല്ലി, സി കെ ഹരീന്ദ്രന്‍, ജയിംസ് മാത്യു എന്നിവരുടെ മക്കളുടെ സാശ്രയ കോളേജിലെ പഠനവും ഉയര്‍ത്തികാട്ടുന്നുണ്ട്.
എം.എല്‍.എമാരല്ലാത്ത മറ്റ് നേതാക്കളുടെ മക്കളുടെ സാശ്രയ കോളേജിലെ പഠന കാര്യവും ഇരുപക്ഷവും ഉന്നയിക്കുന്നുണ്ട്.
Adjust Story Font
16