ഫാക്ട് ചെയര്മാന് ജയ് വീര്‍ ശ്രീവാസ്തവക്ക് വധഭീഷണി
ഫാക്ട് ചെയര്മാന് ജയ് വീര്‍ ശ്രീവാസ്തവക്ക് വധഭീഷണി
കഴിഞ്ഞ മൂന്നര വര്‍ഷത്തോളമായി ഫാക്ടിനെ ലാഭത്തിലെത്തിക്കാന്‍ ശ്രമിച്ച തനിക്ക് ലഭിച്ചത് കൊല്ലുമെന്ന ഭീഷണിയാണെന്ന് ശ്രീവാസ്തവ വെളിപ്പെടുത്തി
ഫാക്ട് ചെയര്മാന് ജയ് വീര്‍ ശ്രീവാസ്തവക്ക് വധഭീഷണി. കൊലപ്പെടുത്തുമെന്ന ഭീഷണി സന്ദേശമുള്ള കത്ത് ജയ്വീര് ശ്രീവാസ്തവ തന്നെയാണ് വാര്‍ത്താ സമ്മേളനത്തിനിടെ പുറത്ത് വിട്ടത്. കേരളം ഭരിക്കുന്നത് തങ്ങളുടെ സര്‍ക്കാരാണെന്നും അധികാരം കാണിക്കാന്‍ വന്നാല്‍ മരണ വാര്‍ത്തയാകും പുറത്ത് കേള്‍ക്കുകയെന്നും കത്തില്‍ പറയുന്നു.
കഴിഞ്ഞ മൂന്നര വര്‍ഷത്തോളമായി ഫാക്ടിനെ ലാഭത്തിലെത്തിക്കാന്‍ ശ്രമിച്ച തനിക്ക് ലഭിച്ചത് കൊല്ലുമെന്ന ഭീഷണിയാണെന്ന് ശ്രീവാസ്തവ വെളിപ്പെടുത്തി. കത്തിന്റെ രൂപത്തില്‍ വന്ന ഭീഷണിയില്‍ കാലുകള്‍ തല്ലിയൊടിക്കുമെന്നും തങ്ങളെ ഭരിക്കാന്‍ കേരളത്തിലേക്ക് വരേണ്ടതില്ലെന്നും എഴുതിയിട്ടുണ്ട്.
2016-17 സാമ്പത്തിക വര്‍ഷത്തില്‍ ഉദ്പാദനത്തിലും വില്പനയിലും നേട്ടമുണ്ടാക്കാനായെന്ന് ഫാക്ട് ചെയര്മാന് ജയ് വീര്‍ ശ്രീവാസ്തവ. കേന്ദ്ര രാസ വള വകുപ്പ് തീരുമാനിച്ചതിനേക്കാള്‍ കൂടുതല്‍ ഉദ്പാദനം നടത്താനായി. കമ്പനിയുടെ എട്ട് പ്ലാന്റുകളും പൂര്‍ണ്ണ സജ്ജമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭീഷണി കത്തിന്റെ പകര്‍പ്പ് മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ശ്രീവാസ്ത പറഞ്ഞു.
Adjust Story Font
16