കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു
വിദ്യാരംഭ ചടങ്ങിനെത്തുന്നവരുടെ തിരക്ക് പരിഗണിച്ച് ഇത്തവണ ക്ഷേത്രത്തോട് ചേര്‍ന്നുള്ള യാഗശാലയുടെ പുറത്താണ് ചടങ്ങുകള്‍ നടന്നത്.
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. മലയാളികള്‍ ഉള്‍പ്പടെ ആയിരക്കണക്കിന് കുരുന്നുകളാണ് മൂകാംബിക ക്ഷേത്രത്തില്‍ ആദ്യാക്ഷരം കുറിക്കാനെത്തിയത്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര മുഖ്യതന്ത്രി രാമചന്ദ്രഅഡിഗയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍.
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പൂലര്‍ച്ചെ നാലിന് തന്നെ വിദ്യാരംഭ ചടങ്ങുകള്‍ക്ക് തുടക്കമായി. വിദ്യാരംഭ ചടങ്ങിനെത്തുന്നവരുടെ തിരക്ക് പരിഗണിച്ച് ഇത്തവണ ക്ഷേത്രത്തോട് ചേര്‍ന്നുള്ള യാഗശാലയുടെ പുറത്താണ് ചടങ്ങുകള്‍ നടന്നത്. ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിലാണ് സാധാരണ ചടങ്ങുകള്‍ നടക്കാറുള്ളത്. മലയാളികള്‍ ഉള്‍പ്പടെ നിരവധി കുരുന്നുകള്‍ ഇത്തവണയും ആദ്യാക്ഷരം കുറിക്കാന്‍ കൊല്ലൂര്‍ മൂകാംബികയിലെത്തി.
കഴിഞ്ഞ ദിവസം വൈകീട്ട് ദേവീഭക്തര്‍ക്ക് ദര്‍ശന സായൂജ്യം പകര്‍ന്ന് മഹാ രഥോത്സവം നടന്നിരുന്നു. പുഷ്കാലംകൃതമായ രഥത്തിലേറി ദേവി വിഗൃഹം ക്ഷേത്ര നഗരിയില്‍ വലംവെക്കുന്ന ചടങ്ങിന് മലയാളികള്‍ ഉള്‍പ്പടെ പതിനായിരങ്ങള്‍ സാക്ഷികളായി.
Adjust Story Font
16