Quantcast

ഇരിമ്പനം ഐഒസി പ്ലാന്‍റില്‍ അനിശ്ചിതകാല സമരം തുടങ്ങി

MediaOne Logo

Damodaran

  • Published:

    5 Jun 2018 12:25 PM GMT

കന്പനികൊണ്ടുവന്ന പുതിയ ട്രാന്‍സ്പോര്‍ട്ട് ടെണ്ടര്‍ നടപടികളിലെ 4 പ്രധാന വ്യവസ്ഥകളില്‍ പ്രതിഷേധിച്ചാണ് ടാങ്കര്‍ ലോറി ഉടമകളും തൊഴിലാളികളും സമരം ആരംഭിച്ചത്

എറണാകുളത്തെ ഇരിന്പനത്തെ ഐഓസി പ്ലാന്‍റില്‍ ടാങ്കര്‍ ഉടമകളും ജീവനക്കാരും അനശിചതകലസമരം ആരംഭിച്ചു. ട്രാന്‍പോര്‍ട്ട് ടെണ്ടര്‍ നടപടികള്‍ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് കോര്‍ഡിനേഷന്‍ സമിതിയുടെ നേതൃത്വത്തില്‍ സമരം. അതിനിടെ സമരം ഒത്തുതീര്‍പ്പാക്കാനായി സംസ്ഥാന ഗതാഗതവകുപ്പ് മന്ത്രി സമരക്കാരെ ചര്‍ച്ചക്ക് വിളിച്ചു.

കന്പനികൊണ്ടുവന്ന പുതിയ ട്രാന്‍സ്പോര്‍ട്ട് ടെണ്ടര്‍ നടപടികളിലെ 4 പ്രധാന വ്യവസ്ഥകളില്‍ പ്രതിഷേധിച്ചാണ് ടാങ്കര്‍ ലോറി ഉടമകളും തൊഴിലാളികളും സമരം ആരംഭിച്ചത്. ടാങ്കര്‍ ലോറികളുടെ എണ്ണം നിലവിലെ 612 ല്‍ നിന്ന് 550 ആക്കി ചുരുക്കിയത് 120 ലേറെ ജീവനക്കാരുടെ ജോലി നഷ്ടമാകുമെന്ന് സമരക്കാര്‍ ചൂണ്ടികാട്ടുന്നു. ഇതിനുപുറമെ മൊത്തം ടാങ്കറുകളുടെ 10 ശതമാനം ടാങ്കര്‍ സ്വന്തമായി ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന വ്യവസ്ഥ വന്‍കിടക്കാരെ സഹായിക്കാനാണെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.

ഇതിനുപുറമെ ഓവര്‍ സ്പില്‍ സെന്‍സര്‍ ഘടിപ്പിക്കണമെന്ന വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്നും സമരക്കാര്‍ പറയുന്നു. ടാങ്കറുകളുടെ വാടകകൂട്ടിനല്‍കണമെന്ന ആവശ്യവും അംഗീകരിക്കാന്‍ മാനേജ്മെന്‍റ് തയ്യാറായിട്ടില്ല. നിരവധി തവണ കളക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. പ്രശ്നപരിഹാരത്തിനായി ഗതാഗതവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ ഇന്ന് സമരക്കരുമായി ചര്‍ച്ച നടത്തും. വൈകുന്നേരം 4 മണിക്ക് കോഴിക്കോട് ഗസ്റ്റ് ഹൌസിലാണ് ചര്‍ച്ച.

TAGS :

Next Story