തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം
മാലിന്യം തള്ളുന്നത് കുറച്ചാല്‍ നായ ശല്യം ഇല്ലാതാകുമെന്ന് നാട്ടുകാര്‍
സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ ശല്യം കൊണ്ട് ജനങ്ങള്‍ പെറുതിമുട്ടിയ ജില്ലയാണ് തിരുവനന്തപുരം. രണ്ടുവര്‍ഷം മുമ്പ് കോര്‍പ്പറേഷന്‍ വന്ധ്യംകരണം തുടങ്ങിയിരുന്നെങ്കിലും വേണ്ടത്ര വിജയം കണ്ടിട്ടില്ല. നഗരങ്ങളിലെ നായ് ശല്യം കുറയ്ക്കാന്‍ കഴിഞ്ഞുവെന്നത് മാത്രമാണ് കോര്‍പ്പറേഷന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുള്ള നേട്ടം.
തെരുവ് നായക്കളുടെ ശല്യം കുറയ്ക്കാന്‍ ഫലപ്രദമായി എന്ത് ചെയ്യണമെന്ന കാര്യം ആര്‍ക്കും അറിയില്ലായെന്നതാണ് സത്യം. വന്ധ്യംകരണം മാത്രമാണ് നിലവില്‍ ചെയ്യുന്നത്. രണ്ട് വര്‍ഷം മുന്പ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വന്ധ്യംകരണം ആരംഭിച്ചങ്കിലും വേണ്ടത്ര വിജയം കണ്ടിട്ടില്ല ഇതുവരെ.
സംസ്ഥാന തലസ്ഥാനം ആയതുകൊണ്ട് നഗരം കേന്ദ്രീകരിച്ച് ഊര്‍ജ്ജിതമായ പ്രവര്‍ത്തനം കോര്‍പ്പറേഷന്‍ നടത്തുന്നുണ്ട്.അതില്‍ ഏറക്കൂറെ വിജയിക്കുകയും ചെയ്തു.പക്ഷെ,കൂടുതല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലേക്ക് കോര്‍പ്പറേഷന്‍ തിരിഞ്ഞ് നോക്കിയിട്ടില്ലെന്നാണ് പരാതി.
മാലിന്യം തള്ളുന്നത് കുറച്ചാല്‍ നായ ശല്യം കുറയുമെന്ന അഭിപ്രായക്കാരാണ് ഏറെയും..പുല്ലുവുള സ്വദേശിനി ശീലുവമ്മയും,വര്‍ക്കല സ്വദേശി രാഘവനുമാണ് പട്ടികടിയേറ്റ് കോര്‍പ്പറേഷന്‍ പരിധിയില്‍ മരിച്ചത്.
Adjust Story Font
16