കുടിശ്ശിക ഭീമം: കെഎസ്ആര്‍ടിസിക്ക് ഡീസല്‍ നല്‍കുന്നത് ഐഒസി വെട്ടിക്കുറച്ചു
കുടിശ്ശിക ഭീമം: കെഎസ്ആര്‍ടിസിക്ക് ഡീസല്‍ നല്‍കുന്നത് ഐഒസി വെട്ടിക്കുറച്ചു
സാമ്പത്തിക പ്രതിസന്ധി മൂലം എംപാനല്‍ ജീവനക്കാര്‍ക്ക് ഈ മാസം ശമ്പളവും നല്‍കിയില്ല.
കെഎസ്ആര്‍ടിസി കടുത്ത പ്രതിസന്ധിയിലേക്ക്. ഭീമമായ കുടിശിക നല്‍കാത്തതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസിക്ക് ഡീസല്‍ നല്‍കുന്നത് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വെട്ടിക്കുറച്ചു. സേവനം മുടങ്ങാതിരിക്കാന്‍ പുറത്തുനിന്ന് ഡീസല്‍ അടിക്കാന്‍ ഡിപ്പോകൾക്ക് ഓപ്പറേഷന്‍ വിഭാഗം നിര്‍ദേശം നല്‍കി. സാമ്പത്തിക പ്രതിസന്ധി മൂലം എംപാനല്‍ ജീവനക്കാര്‍ക്ക് ഈ മാസം ശമ്പളവും നല്‍കിയില്ല.
കടുത്ത സാമ്പത്തിക ബുദ്ധിമുട്ടാണ് കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഡീസല്‍ വാങ്ങിയ ഇനത്തില്‍ 100 കോടി രൂപയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് കെഎസ്ആര്‍ടിസി നല്‍കാനുള്ളത്. കുടിശിക നല്‍കാത്തതിനെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസിക്കുള്ള ഡീസല്‍ വിതരണം ഐഒസി വെട്ടിക്കുറച്ചത്. ഡീസല്‍ സ്റ്റോക്ക് ഇല്ലാത്ത ഡിപ്പോകളിലാണ് പ്രതിസന്ധി രൂക്ഷമായത്.
പുറത്ത് നിന്ന് ഡീസല്‍ അടിച്ച് പ്രശ്നം താത്കാലികമായി പരിഹരിക്കാന്‍ ഓപ്പറേഷന്‍ വിഭാഗം ഡിപോകൾക്ക് നിര്‍ദേശം നല്‍കി. സാമ്പത്തിക പ്രതിസന്ധി മൂലം കെഎസ്ആര്‍ടിസി എം പാനല്‍ ജീവനക്കാര്‍ക്ക് ഈ മാസത്തെ ശമ്പളവും മുടങ്ങിയിരിക്കുകയാണ്. ഈ മാസം മൂന്നിന് നല്‍കേണ്ട ശമ്പളം ഇപ്പോഴും നല്‍കിയിട്ടില്ല.
Adjust Story Font
16