തക്കാളിവില ഇടിഞ്ഞു; കര്‍ഷകര്‍ പ്രതിസന്ധിയില്‍
തക്കാളിവില ഇടിഞ്ഞു; കര്‍ഷകര്‍ പ്രതിസന്ധിയില്‍
കിലോക്ക് ഒന്നര രൂപ മാത്രമാണ് ഇപ്പോള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നത്.
തക്കാളിക്ക് വിലകുറഞ്ഞതോടെ തക്കാളി കര്‍ഷകരുടെ ജീവിതം പ്രതിസന്ധിയില്‍. കിലോക്ക് ഒന്നര രൂപ മാത്രമാണ് ഇപ്പോള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. പാലക്കാട് ജില്ലയിലടക്കമുള്ള കര്‍ഷകരാണ് തക്കാളിയുടെ വിലക്കുറവ്മൂലം പ്രതിസന്ധി നേരിടുന്നത്
കേരള തമിഴ്നാട് അതിര്‍ത്തിയിലുള്ള വേലന്താവളത്തെ പച്ചക്കറി മാര്‍ക്കറ്റാണിത്. മാസങ്ങളോളം കൃഷി നടത്തി തക്കാളികളുമായി എത്തുന്ന കര്‍ഷകര്‍ക്ക് തുഛമായ വിലയാണ് ഇവിടെ ലഭിക്കുന്നത്. 13 കിലോയുള്ള ഒരു പെട്ടി തക്കാളിക്ക് കര്‍ഷകര്‍ക്ക് മുന്‍പ് 400 രൂപ മുതല്‍ 600 രൂപ വരെ കിട്ടിയിരുന്നു. ഇപ്പോള്‍ കിട്ടുന്നത് പെട്ടിക്ക് വെറും 25 രൂപയാണ്.
വേലന്താവളം മേഖലയില്‍ മാത്രം ആയിരത്തോളം ഏക്കറില്‍ തക്കാളി കൃഷി ചെയ്യുന്നുണ്ട്. ഉല്പാദനച്ചെലവിനുള്ള പണം പോലും ഇപ്പോള്‍ ലഭിക്കുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. തമിഴ്നാട്ടിലും കര്‍ണാടകയിലും ആന്ധ്രയിലും തക്കാളിയുടെ ഉല്പാദനം കൂടിയതാണ് തക്കാളിയുടെ വിലകുറയാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.
Adjust Story Font
16