Quantcast

ഒ.എന്‍.വി കുറുപ്പ് ഓര്‍മയായിട്ട് ഒരു വര്‍ഷം

MediaOne Logo

Ubaid

  • Published:

    5 Jun 2018 4:18 PM GMT

ഒ.എന്‍.വി കുറുപ്പ് ഓര്‍മയായിട്ട് ഒരു വര്‍ഷം
X

ഒ.എന്‍.വി കുറുപ്പ് ഓര്‍മയായിട്ട് ഒരു വര്‍ഷം

മലയാള കവിതയുടെ പര്യായമാണ് ഒഎന്‍വി എന്ന ത്രയാക്ഷരം. കവിത, സിനിമ തുടങ്ങി കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക മേഖലയില്‍ ആറ് പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന വ്യക്തിത്വം

മലയാളത്തിന്റെ കാവ്യസൂര്യന്‍ ഒ.എന്‍.വി കുറുപ്പ് ഓര്‍മയായിട്ട് ഒരു വര്‍ഷം. പകരം വെക്കാനില്ലാത്ത ആ ത്രയാക്ഷരം തന്റെ രചനകളിലൂടെ ഇന്നും മലയാളി മനസില്‍ ജീവിക്കുന്നുണ്ട്. സാംസ്കാരിക മണ്ഡലത്തിന് നേരെ ഫാസിസത്തിന്റെ കടന്നാക്രമണം സംഭവിക്കുന്പോള്‍ ഒഎന്‍വിയുടെ എതിര്‍പ്പിന്റെ മുഴങ്ങുന്ന സ്വരത്തിന്റെ വിടവ് കേരളം തിരിച്ചറിയുന്നു

മലയാള കവിതയുടെ പര്യായമാണ് ഒഎന്‍വി എന്ന ത്രയാക്ഷരം. കവിത, സിനിമ തുടങ്ങി കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക മേഖലയില്‍ ആറ് പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന വ്യക്തിത്വം. പ്രകൃതിയുടെയും മണ്ണിന്റെയും ജീവാംശമുള്ള ആ ഭാഷാ സൌന്ദര്യം മലയാളിയുടെ അഭിമാനമാണ്. പ്രകൃതിയുടെ നോവും സാമൂഹിക ഉത്കണ്ഠകളുമെല്ലാം കവി തന്റെ വരികളില്‍ ആവാഹിച്ചു. ചവറയില്‍ നിന്ന് ഒഎന്‍വി നടന്നുകയറിയത് വിശ്വമാനവികയുടെ ദീപ്തഗോപുരത്തിലേക്കായിരുന്നു. ഉപ്പ്, ഉജ്ജയിനി, ദാഹിക്കുന്ന പാനപാത്രം, ഭൂമിക്കൊരു ചരമഗീതം എന്നിങ്ങനെ നാല്‍പതിലേറെ കവിതാ സമാഹാരങ്ങള്‍.

മലയാളിയുടെ ചുണ്ടില്‍ എന്നും മൂളിക്കളിക്കുന്ന അനവധി ചലച്ചിത്ര - നാടക ഗാനങ്ങള്‍‍. വിശാലമായ ആ അക്ഷരസപര്യക്ക് രാജ്യം നല്‍കിയത് പത്മശ്രീ, പത്മവിഭൂഷണ്‍ മുതല്‍ ജ്ഞാനപീഠം വരെ അനേകം പുരസ്കാരങ്ങള്‍. ഒപ്പം കേന്ദ്ര - കേരള സാഹിത്യ അക്കാദമികളുടെ ആദരവും. എഴുത്തിനൊപ്പം സാംസ്കാരിക കേരളത്തിന്റെ പ്രതിരോധ ശബ്ദം കൂടിയായിരുന്നു ഒഎന്‍വി

2016 ഫെബ്രുവരി 13ന് ആ തൂലിക നിലച്ചെങ്കിലും ആയിരമായിരം വരികളിലൂടെ കേരളീയരുടെ മനസുകളില്‍ പ്രിയകവിക്ക് മരണമില്ല.

TAGS :

Next Story