Quantcast

ജിഷ്ണുവിന്റെ അമ്മയെ മര്‍ദിച്ച സംഭവം കേരള ചരിത്രത്തിലെ കറുത്ത ദിനമെന്ന് എ കെ ആന്റണി

MediaOne Logo

Ubaid

  • Published:

    5 Jun 2018 5:49 PM

ജിഷ്ണുവിന്റെ അമ്മയെ മര്‍ദിച്ച സംഭവം കേരള ചരിത്രത്തിലെ കറുത്ത ദിനമെന്ന് എ കെ ആന്റണി
X

ജിഷ്ണുവിന്റെ അമ്മയെ മര്‍ദിച്ച സംഭവം കേരള ചരിത്രത്തിലെ കറുത്ത ദിനമെന്ന് എ കെ ആന്റണി

പോലീസിന് വീഴ്ച പറ്റിയെന്ന പതിവ് മറുപടിയുമായി "ഓട്ടചങ്കൻ' ഉടൻ രംഗത്തുവരുമെന്നും ഷാഫി പരിഹസിക്കുന്നു

ജിഷ്ണുവിന്റെ അമ്മയെ മര്‍ദിച്ച സംഭവം കേരള ചരിത്രത്തിലെ കറുത്ത ദിനമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി. മുഖ്യമന്ത്രി പിണറായി വിജയന്‍ ജിഷ്ണുവിന്റെ അമ്മയോട് മാപ്പ് പറയണം. സര്‍ക്കാര്‍ ഇന്നുനടത്താനിരുന്ന ആഘോഷപരിപാടികള്‍ മാറ്റിവെക്കണമെന്നും എ.കെ. ആന്റണി ഡല്‍ഹിയില്‍ പറഞ്ഞു.

പോലീസ് ആസ്ഥാനത്ത് ജിഷ്ണുവിന്റെ അമ്മയെ മർദ്ദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയെയും ഡിജിപിയെയും രൂക്ഷമായി വിമർശിച്ച് ഷാഫി പറമ്പിൽ എംഎൽഎ. പോലീസിനെ നിയന്ത്രിക്കാനും നാടു ഭരിക്കാനും അറിയില്ലെങ്കിൽ കളഞ്ഞിട്ട് പോണം മിസ്റ്റർ എന്നായിരുന്ന ഫേസ്ബുക്കില്‍ ഷാഫിയുടെ വിമർശനം. പോലീസിന് വീഴ്ച പറ്റിയെന്ന പതിവ് മറുപടിയുമായി "ഓട്ടചങ്കൻ' ഉടൻ രംഗത്തുവരുമെന്നും ഷാഫി പരിഹസിക്കുന്നു.

TAGS :

Next Story