കോതമംഗലത്ത് ഇരുമുന്നണികളും സജീവം
കോതമംഗലത്ത് ഇരുമുന്നണികളും സജീവം
ഇരുമുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ പ്രചാരണത്തില്‍ സജീവമായതോടെ കോതമംഗലത്തെ തെരഞ്ഞെടുപ്പ് രംഗം ഉഷാറായി.
ഇരുമുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ പ്രചാരണത്തില്‍ സജീവമായതോടെ കോതമംഗലത്തെ തെരഞ്ഞെടുപ്പ് രംഗം ഉഷാറായി. ഭരണ നേട്ടങ്ങളും കോട്ടങ്ങളുമൊക്കെ തന്നെയാണ് ഇവിടെ പ്രചാരണ വിഷയം.
കോതമംഗലത്ത് മൂന്നാംവട്ട മത്സരത്തിനൊരുങ്ങുന്ന ടി യു കുരുവിള പാര്‍ടി ഓഫീസില്‍ നിന്നാണ് പ്രചാരണം ഔദ്യോഗികമായി തുടങ്ങിയത്. കഴിഞ്ഞ 10 വര്‍ഷത്തെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ടി യു കുരുവിളയുടെ പ്രചാരണം. ഡിവൈഎഫ്ഐ കോതമംഗലം ബ്ലോക്ക് സെക്രട്ടറി കൂടിയായ ആന്‍റണി ജോണാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയെങ്കിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണം നേരത്തെ തന്നെ തുടങ്ങി.
ക്രൈസ്തവ ഭൂരിപക്ഷമുള്ള പ്രദേശമായതുകൊണ്ട് വിശ്വാസികളുടെ വോട്ട് ഉറപ്പാക്കാനുള്ള ശ്രമവും രണ്ട് മുന്നണികളും തുടങ്ങിയിട്ടുണ്ട്.
Adjust Story Font
16