സ്വയം തൊഴില്‍ സംരംഭം: കേരളം ഏറെ പിന്നിലെന്ന് പഠനം
സ്വയം തൊഴില്‍ സംരംഭം: കേരളം ഏറെ പിന്നിലെന്ന് പഠനം
സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പിന്റെയും സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ നിര്‍ദേശ പ്രകാരമാണ് റിപ്പോര്‍ട്ട്
സ്വയം തൊഴില്‍ സംരംഭങ്ങളുടെ കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം എറെ പിന്നിലെന്ന് പഠന റിപ്പോര്‍ട്ട്. അഭ്യസ്ഥവിദ്യരായ തൊഴില്‍രഹിതർ കൂടുതലുള്ള സംസ്ഥാനത്ത് സ്വയം തൊഴില്‍ സംരംഭകരുടെ പങ്ക് കുറയുന്നത്ആശങ്കയുളവാക്കുത്തതാണെന്നും വാണിജ്യ വ്യവസായ വകുപ്പുകള്‍ക്ക് വേണ്ടി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാനത്ത് പുതിയ സംരംഭങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും നിലവിലുള്ളവ അവഗണിക്കപ്പെടുകയാണ്. സർക്കാരിന്റെ പിന്തുണയുണ്ടെങ്കിലേ സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് പിടിച്ചുനില്ക്കാനാകൂ. 70കളിലെ വ്യവസായവത്കരണ ശൈലികള്‍ തിരികെ കൊണ്ടുവരണമെന്നാണ് ചെറുകിട സംരംഭക വികസന ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ റിപ്പോർട്ടിലെ നിർദ്ദേശം. പുതിയ സര്‍ക്കാര്‍ പദ്ധതികള്‍ക്കനുസൃതമായി സംരംഭങ്ങള്‍ തയ്യാറാക്കണം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രാദേശിക സാമ്പത്തിക വികസന പരിപാടിയാണ് കേരളത്തില്‍ വേണ്ടതെന്നും
ഇതിനായി വ്യക്തമായ നയരൂപീകരണം ആദ്യം ഉണ്ടാകണമെന്നും റിപ്പോര്‍ട്ട് പറയുന്നു. സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പിന്റെയും സംസ്ഥാന
വ്യവസായ വികസന കോര്‍പ്പറേഷന്റെ നിര്‍ദേശ പ്രകാരമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
Adjust Story Font
16