മലയോര മേഖലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു
മലയോര മേഖലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു
കൂടുതല്‍ ഇടങ്ങളിലേക്ക് ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാനുള്ള നടപടികളിലാണ് ആരോഗ്യവകുപ്പ്
കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഉയരുന്നു. കൂടുതല്‍ ഇടങ്ങളിലേക്ക് ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാനുള്ള നടപടികളിലാണ് ആരോഗ്യവകുപ്പ്. ഡെങ്കിപ്പനിക്ക് പിന്നാലെ എലിപ്പനിയും പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ ഇക്കുറി വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഡെങ്കിപ്പനി സ്ഥിരീകരിച്ചവരുടെ എണ്ണം കോഴിക്കോട് ജില്ലയില്‍ 169 കടന്നു. ഡെങ്കിപ്പനി സംശയിക്കുന്നവരുടെ എണ്ണം 1435ഉം.കഴിഞ്ഞ ആറുദിവസത്തിനുള്ളില്‍ 46 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചിരിക്കുന്നത്.കാക്കൂര്‍ കൂരാച്ചുണ്ട് പഞ്ചായത്തിലാണ് ഡെങ്കിപ്പനി ബാധിതര്‍ ഏറെയും.45 മലേറിയ കേസുകളും ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പനി ബാധിതരുടെ എണ്ണം മാത്രം 17757 വരും.മഴ ശക്തമാകുന്നതോടെ പനി ബാധിതരുടെ എണ്ണത്തില്‍ കുറവ് വരുമെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടല്‍. നിലവിലെ സാഹചര്യത്തില്‍ എലിപ്പനി പടരാനുള്ള സാധ്യതയും ആരോഗ്യ വകുപ്പ് മുന്‍കൂട്ടി കാണുന്നുണ്ട്. ഇതു വരെ എഴുപത്തിയഞ്ച് പേരില്‍ എലിപ്പനി സ്ഥിരീകരിച്ചു.പകര്‍ച്ച വ്യാധികള്‍ പടരാന്‍ ഇടയുള്ള സ്ഥലങ്ങളെ പ്രത്യേകം തിരിച്ച് ജനങ്ങളുടെ പിന്തുണയോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള് ഊര്‍ജിതമാക്കിയിട്ടുണ്ട്.
Adjust Story Font
16