Quantcast

തൃശ്ശൂര്‍ പൂരം ആഘോഷങ്ങളില്ലാതെ ചടങ്ങിലൊതുക്കും

MediaOne Logo

admin

  • Published:

    5 Jun 2018 1:36 AM GMT

തൃശ്ശൂര്‍ പൂരം ആഘോഷങ്ങളില്ലാതെ ചടങ്ങിലൊതുക്കും
X

തൃശ്ശൂര്‍ പൂരം ആഘോഷങ്ങളില്ലാതെ ചടങ്ങിലൊതുക്കും

ആനകളെ എഴുന്നെള്ളിക്കുന്നതില്‍ വനം വകുപ്പും വെടിക്കെട്ടിന് ജില്ലാഭരണകൂടവും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് തീരുമാനം.

  • എഴുന്നള്ളിപ്പിനും വെടിക്കെട്ടിനും നിയന്ത്രണം ഏര്‍പ്പെടുത്തിയതില്‍ ദേവസ്വം ഭാരവാഹികള്‍ക്ക് പ്രതിഷേധം
  • പൂരം അട്ടിമറിക്കുവാന്‍ ഉദ്യോഗസ്ഥതലത്തില്‍ ഗൂഢാലോചന നടന്നെന്ന് ആരോപണം
  • മുഖ്യമന്ത്രിയെ ഫോണില് വിളിച്ച് പ്രതിഷേധമറിയിച്ചു

തൃശ്ശൂര്‍ പൂരം ആഘോഷങ്ങളില്ലാതെ ചടങ്ങ് മാത്രമായി നടത്തുവാന്‍ തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളുടെ തീരുമാനം. ആനകളെ എഴുന്നെള്ളിക്കുന്നതില്‍ വനം വകുപ്പും വെടിക്കെട്ടിന് ജില്ലാഭരണകൂടവും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. പൂരം അട്ടിമറിക്കുവാന്‍ ഉദ്യോഗസ്ഥതലത്തില്‍ ഗൂഢാലോചന നടന്നെന്നും ദേവസ്വം ഭാരവാഹികള്‍ ആരോപിച്ചു. യോഗശേഷം മുഖ്യമന്ത്രിയെ ഫോണ്‍ വഴി പ്രതിഷേധമറിയിച്ചു.

ഒരു ആനയെ മാത്രം എഴുന്നെള്ളിച്ച് പൂരം ചടങ്ങിലൊതുക്കുവാനാണ് ഇപ്പോഴത്തെ തീരുമാനം. ആനകളെ പകല്‍ പത്ത് മണിക്കും വൈകീട്ട് അഞ്ചിനും ഇടയില്‍ എഴുന്നെള്ളിക്കരുത്, ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലം പാലിക്കണം, മൂന്ന് മണിക്കൂറില്‍ കൂടുതല്‍ എഴുന്നെള്ളിപ്പ് പാടില്ല എന്നീ നിബന്ധനകളാണ് വനം വകുപ്പ് ദേവസ്വത്തെ രേഖാമൂലം അറിയിച്ചത്. എന്നാല്‍ ആചാരപരമായി പകല്‍ സമയത്ത് എഴുന്നെള്ളിപ്പും മറ്റും നടത്തേണ്ടതിനാല്‍ ഇത്തരം നിബന്ധനകള്‍ പാലിക്കാന്‍ കഴിയില്ലെന്നാണ് ദേവസ്വങ്ങളുടെ നിലപാട്. വെടിക്കെട്ട് പുരയുടെ താക്കോല്‍ തഹസില്‍ദാര്‍ക്ക് കൈമാറണമെന്നതടക്കമുള്ള ജില്ലാകലക്ടറുടെ ഉത്തരവും പൂരത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ദേവസ്വം ഭാരവാഹികള്‍ ആരോപിച്ചു.

മറ്റ് പൂരങ്ങള്‍ക്കൊന്നുമില്ലാത്ത നിബന്ധനകളും നിയന്ത്രണങ്ങളും തൃശ്ശൂര്‍ പൂരത്തിന് മാത്രം ബാധകമാക്കുന്നത് ചിലരുടെ ഗൂഢാലോചനയാണന്നും ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു. ഈ മാസം 17 നാണ് തൃശ്ശൂര്‍ പൂരം.

TAGS :

Next Story