കേരാഫെഡിന്റെ കൊപ്രാ സംഭരണത്തില്‍ തമിഴ്നാട് ലോബി സജീവമായതായി ആക്ഷേപം
കേരാഫെഡിന്റെ കൊപ്രാ സംഭരണത്തില്‍ തമിഴ്നാട് ലോബി സജീവമായതായി ആക്ഷേപം
നിലവാരം കുറഞ്ഞ കൊപ്ര കേരള വിപണിയിലേക്കാള്‍ കുറഞ്ഞ വിലയില്‍ കേരാഫെഡ് സംഭരിക്കുന്നത് സംസ്ഥാനത്തെ കര്‍ഷകര്‍ക്കും കനത്ത തിരിച്ചടിയായിരിക്കുകയാണ്
സംസ്ഥാനത്ത് കൃഷിഭവന്‍ വഴിയുളള പച്ചത്തേങ്ങ സംഭരണം നിര്‍ത്തിയതോടെ കേരാഫെഡിന്റെ കൊപ്രാ സംഭരണത്തില്‍ തമിഴ്നാട് ലോബി സജീവമായതായി ആക്ഷേപം. നിലവാരം കുറഞ്ഞ കൊപ്ര കേരള വിപണിയിലേക്കാള്‍ കുറഞ്ഞ വിലയില്‍ കേരഫെഡ് സംഭരിക്കുന്നത് സംസ്ഥാനത്തെ കര്‍ഷകര്‍ക്കും കനത്ത തിരിച്ചടിയായിരിക്കുകയാണ്.
പ്രതിദിനം നൂറ് ടണ്‍ കൊപ്രയാണ് കേരഫെഡ് നാളികേര ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനായി സംഭരിക്കുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കൃഷിഭവന്‍ വഴി കര്‍ഷകരില്‍നിന്ന് നേരിട്ട് സംഭരിച്ച പച്ചത്തേങ്ങയാണ് കേരാഫെഡ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ പച്ചത്തേങ്ങ സംഭരണം നിര്‍ത്തിയതോടെ കേരാഫെഡ് ടെണ്ടര്‍ വിളിച്ച് കൊപ്ര വിപണിയില്‍നിന്ന് ശേഖരിച്ച് തുടങ്ങി. നിലവില്‍ കിലോയ്ക്ക് കേരള വിപണിയില്‍ കൊപ്രക്ക് 94 രൂപയാണ് വില. എന്നാല്‍വ വിപണി വിലയേക്കാള്‍ രൂപയോളം കുറവിലാണ് നിലവിലെ കേരഫെഡിന്റെ ടെന്‍ണ്ടര്‍. കഴിഞ്ഞ വെളളിയാഴ്ച നടത്തിയ ടെണ്ടര്‍ പ്രകാരം കിലോയ്ക്ക് 84.35 പൈസക്കാണ് കേരാഫെഡ് കൊപ്ര സംഭരിച്ചത്. തമിഴ്നാട്ടില്‍ ലഭിക്കുന്ന നിലവാരം കുറഞ്ഞ കൊപ്രയാണ് ചില ബിനാമികള്‍വഴി ഇത്തരത്തില്‍ കേരളത്തിലെത്തുന്നതെന്നാണ് ആരോപണം.
കേരാഫെഡിലെ ചില ഉദ്യോഗസ്ഥരും തമിഴ് നാട് ലോബിയും ചേര്‍ന്ന് നടത്തുന്ന ഈ കച്ചവടം കേരളത്തിലെ നാളികേര കര്‍ഷകര്‍ക്ക് വന്‍തിരിച്ചടിയാകും. നാളികേരത്തിന്റെയും കൊപ്രയുടെയും സംഭരണം കൃഷിഭവനെയോ നാളികേര സഹകരണ സംഘങ്ങളെയോ ഏല്‍പ്പിച്ചാല്‍ തമിഴ്നാട് ലോബിയുടെ ഇടപെടല്‍ അവസാനിപ്പിക്കാനാകുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ.
Adjust Story Font
16