ബിഡിഎസ്: ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളില്‍ വീണ്ടും സ്പോട്ട് അലോട്ട്മെന്റ്
ബിഡിഎസ്: ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളില്‍ വീണ്ടും സ്പോട്ട് അലോട്ട്മെന്റ്
പ്രവേശം പൂർത്തിയാകാത്ത നാല് കോളജുകളിലെ 24 സീറ്റിലേക്കാണ് സെപ്റ്റംബർ 8 ന് സ്പോട്ട് അലോട്ട്മെൻറ് നടത്തുക.
ബിഡിഎസ് പ്രവേശത്തിന് വീണ്ടും സ്പോട്ട് അലോട്ട്മെന്‍റ് നടത്താൻ തീരുമാനം. പ്രവേശം പൂർത്തിയാകാത്ത നാല് കോളജുകളിലെ 24 സീറ്റിലേക്കാണ് സെപ്റ്റംബർ 8 ന് സ്പോട്ട് അലോട്ട്മെൻറ് നടത്തുക.
ഇന്നും ഇന്നലെയും ആയി നടന്ന സ്പോട്ട് അലോട്ട്മെന്റിൽ 760 സീറ്റുകളിലേക്ക് പ്രവേശം നടന്നു. ജനറൽ മെറിറ്റിലേക്ക് മാറ്റിയ 100 സീറ്റുകളും ഇതിൽ ഉൾപ്പെടും. ഇന്നും പ്രവേശനം പൂർത്തിയാകാത്ത കോളേജുകളിലേക്കാണ് സെപ്റ്റംബർ എട്ടിന് വീണ്ടും സ്പോട്ട് അലോട്ട്മെന്റ് നടത്തുക. അസീസിയ, ശ്രീശങ്കര, പരിയാരം, പുഷ്പഗിരി എന്നീ കോളജുകളിലായി 24 സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്.
സ്പോട്ട് അലോട്ട്മെന്‍റ് രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം കുറവായാൽ എൻട്രൻസ് കമ്മീഷണറുടെ ഓഫീസിൽ തന്നെ സ്പോട്ട് അലോട്ട്മെന്റ് നടത്തും. സുപ്രീംകോടതി നിർദേശിച്ച സമയക്രമം പ്രകാരം സെപ്റ്റംബർ 10നകം ബിഡിഎസ് പ്രവേശനം പൂർത്തിയാക്കിയാൽ മതി. എംബിബിഎസിനൊപ്പം നടത്തിയ സ്പോട്ട് അലോട്ട്മെന്റിൽ പ്രവേശം പൂർത്തിയാകാത്ത സാഹചര്യത്തിലാണ് ഇന്നലെ വീണ്ടും സ്പോട്ട് അലോട്ട്മെന്റ് തുടങ്ങിയത്.
Adjust Story Font
16