Quantcast

മീഡിയ വണ്‍ വാര്‍ത്തയെ തള്ളി കെടി ജലീല്‍

MediaOne Logo

Subin

  • Published:

    5 Jun 2018 1:35 AM GMT

മീഡിയ വണ്‍ വാര്‍ത്തയെ തള്ളി കെടി ജലീല്‍
X

മീഡിയ വണ്‍ വാര്‍ത്തയെ തള്ളി കെടി ജലീല്‍

യോഗ്യതയില്ലാത്തവരെ നിയമിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടതായി കുടുംബശ്രീ മുന്‍ ഡയറക്ടറുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച മീഡിയവണ്‍ വാര്‍ത്ത ഉള്‍പ്പെടയുള്ള കാര്യങ്ങളോടാണ് കെടി ജലീല്‍ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചത്.

കുടുംബശ്രീയുമായി ബന്ധപ്പെട്ട മീഡിയവണ്‍ പരമ്പരയിലെ വാര്‍ത്തകള്‍ തളളി മന്ത്രി കെ ടി ജലീലിന്റെ ഫെയ്‌സ്ബുക് പോസ്റ്റ്. മാനദണ്ഡങ്ങള്‍ ലംഘിച്ച് കുടുംബ ശ്രീയില്‍ ആര്‍ക്കും നിയമനം നല്‍കിയിട്ടില്ല. അത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ വിശദീകരിച്ചു.

യോഗ്യതയില്ലാത്തവരെ നിയമിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടതായി കുടുംബശ്രീ മുന്‍ ഡയറക്ടറുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച മീഡിയവണ്‍ വാര്‍ത്ത ഉള്‍പ്പെടയുള്ള കാര്യങ്ങളോടാണ് കെടി ജലീല്‍ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചത്. ചില നിയമനങ്ങളില്‍ മന്ത്രി ഇടപെട്ടെന്ന രീതിയില്‍ മീഡിയവണ്‍ നല്‍കുന്ന വാര്‍ത്തക്ക് യാതൊരു അടിസ്ഥാനവുമില്ല . കുടുംബശ്രീയില്‍ നടന്ന എല്ലാ നിയമനങ്ങളും യോഗ്യരായവരില്‍ നിന്ന് അപേക്ഷ സ്വീകരിച്ച് എഴുത്ത് പരീക്ഷയും അഭിമുഖവും നടത്തിയാണ് ചെയതിട്ടുള്ളത്.

സര്‍വ്വീസില്‍ നിന്ന് വിരമിച്ച ശേഷവും ഡയറക്ടര്‍ സ്ഥാനത്ത് തുടരാന്‍ പലര്‍ മുഖേനയും മുന്‍ ഡയറക്ടറായ എന്‍കെ ജയ ശുപാര്‍ശ നടത്തിച്ചിരുന്നെങ്കിലും അത് ഞാന്‍ ചെവിക്കൊണ്ടിരുന്നില്ല. ഇക്കാര്യത്തില്‍ അവര്‍ക്ക് നീരസമുണ്ടെന്ന് കേട്ടിരുന്നുവെന്ന് മന്ത്രി ഫെയ്‌സ്ബുക്കില്‍ പറയുന്നു. മാനുഷിക പരിഗണനവെച്ച് ദിവസ വേതനത്തിന് ഗവേണിംഗ് ബോഡിയുടെ അനുവാദത്തോടെ ഒരാളെ കുടുംബശ്രീയില്‍ നിയമിച്ചിട്ടുണ്ട്.

കുടുംബശ്രീയുടെ സംസ്ഥാന മിഷന്‍ ഓഫീസില്‍ ഓഫീസ് അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന ഷാഹിദ് എന്നയാള്‍ മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യക്കാണ് ജോലി നല്‍കിയതൊന്നും, മറ്റ് ജീവിത മാര്‍ഗങ്ങളില്ലാത്ത ആ കുടുംബത്തിന് പിണറായി സര്‍ക്കാര്‍ താങ്ങും തണലുമായതാണ് മഹാപരാധമെങ്കില്‍ പൊറുക്കുക എന്ന് പറഞ്ഞ് കൊണ്ടാണ് കെ ടി ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. മുന്‍ മന്ത്രി എം.കെ.മുനീറിന്റെ പേഴ്‌സണല്‍ സ്റ്റാഫായി പ്രവര്‍ത്തിച്ചിരുന്നയാളാണ് ഷാഫിദ് എന്നും ജലീല്‍ വ്യക്തമാക്കുന്നുണ്ട്.

എന്നാല്‍ മീഡിയവണ്‍ വാര്‍ത്തയില്‍ പറയാത്ത ചില കാര്യങ്ങള്‍ക്കാണ് മന്ത്രി ഫെയ്‌സ്ബുക്കിലൂടെ വിശദീകരണം നല്‍കിയിരിക്കുന്നത്.

TAGS :

Next Story